കെ.സി. ലക്ഷ്മണനെ ആദരിച്ചപ്പോൾ.
കരുവഞ്ചാൽ: ബത്തേരി രൂപതയുടെ സാമൂഹ്യ സേവന സംഘടനയായ ശ്രേയസ് കരുവഞ്ചാൽ യൂണിറ്റിന്റെയും കോട്ടക്കടവ് ധനലക്ഷ്മി ശ്രേയസ് സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി മാസാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി പ്രവർത്തകൻ കെ.സി. ലക്ഷ്മണനെയും ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി ഡോ. സ്പെസി ബാബുവിനെയും ആദരിച്ചു. ഡോ. സ്പെസി ബാബു മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. വി. നിത പ്രശാന്ത് അധ്യക്ഷത വഹിച്ചു. പി. പുഷ്പ, ടോമി മാന്തറ, പി.ഡി. വിശ്വനാഥൻ, വിലാസിനി മോഹനൻ, സൗമ്യ മനോജ്, ടി.എൻ. സാവിത്രി, ഷീജ ജോസഫ്, ഭാർഗവി മുകുന്ദൻ, ജീന എന്നിവർ പ്രസംഗിച്ചു. ബ്ലീച്ചിംഗ് പൗഡർ വിതരണവും നടത്തി.
Tags : Honoured Nattuvishesham District News