പിലാത്തറ: അസുഖത്തെ തുടർന്ന് ഹോപ്പിലെ അന്തേവാസി പരിയാരം മെഡിക്കൽ കോളജിൽ മരിച്ചു. മാനന്തവാടി കല്ലോടി പാറപ്പള്ളിയിൽ ലിസി (52) ആണ് മരിച്ചത്. നേരത്തെ പെരിങ്ങോം പോലീസാണ് ഇവരെ ഹോപ്പിൽ എത്തിച്ചത്.
കഴിഞ്ഞ ദിവസം അസുഖത്തെ തുടർന്നായിരുന്നു ലിസിയെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ബർണശേരി ഹോളിട്രിനിറ്റി കത്തീഡ്രലിൽ നടത്തി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: സിജോ, സിൽജ. മരുമക്കൾ: ശില്പ, ബിജു.
Tags : Hope resident dies