മേലാറ്റൂർ വലിയപറന്പിലെ മേലേതിൽ സുരേഷ് ബാബുവിന്റെ അറ്റകുറ്റപ്പണികൾക്കായി ഒഴിച്ചിട്ട വീട് മഴയിൽ ഇടിഞ്ഞുവീണ നിലയിൽ.
മേലാറ്റൂർ: അറ്റകുറ്റപ്പണികൾക്കായി ഒഴിച്ചിട്ട വീട് ശക്തമായ മഴയെത്തുടർന്ന് ഇടിഞ്ഞുവീണു. വലിയപറന്പിലെ മേലേതിൽ സുരേഷ് ബാബുവിന്റെ വീടാണ് ഇടിഞ്ഞുവീണത്. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
ഇറക്കിവച്ചിരുന്ന ഓടിനുമുകളിലൂടെയാണ് ചുമർ ഇടിഞ്ഞുവീണത്. അഞ്ഞൂറിലധികം ഓടുകളും പട്ടികകളും കഴുക്കോലുകളും മറ്റും നശിച്ചു. വീടിനോട് ചേർന്നുള്ള ശുചിമുറിക്കും കേടുപാടുകൾ സംഭവിച്ചു. ജലസംഭരണിയും പൈപ്പ് ലൈനിനുമെല്ലാം പൊട്ടിത്തകർന്നു. ആളപായമില്ല.
മേലാറ്റൂർ വില്ലേജ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
Tags : Local News Nattuvishesham Malappuram