ആറന്മുള: വിദ്യാര്ഥികളെ ഭരണനേട്ടം പഠിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് ക്വിസില് നിന്നും പിന്മാറി കാലങ്ങളായി മുടങ്ങിക്കിടക്കുന്ന എല്എസ്എസ്, യുഎസ്എസ് സ്കോളര്ഷിപ്പ് തുകയും അധ്യാപക പരിശീലന, മൂല്യനിര്ണയ കുടിശികകളും ഉടന് വിതരണം ചെയ്യാന് തയാറാകണമെന്ന് കെപിഎസ്ടിഎ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭിന്നശേഷി സംവരണപ്പേരില് വര്ഷങ്ങളായി ശമ്പളം മുടങ്ങിയ എയ്ഡഡ് സ്കൂള് അധ്യാപകരുടെ കാര്യത്തില് സത്വര തീരുമാനം ഉണ്ടാകണമെന്നും സംസ്ഥാനത്തെ അധ്യാപകര് ആശങ്കയോടെ നോക്കിക്കാണുന്ന കെ ടെറ്റ്, കോണ്ട്രിബ്യൂട്ടറി പെന്ഷന് വിഷയങ്ങളിലും ഉടന് പരിഹാരം കാണണെമെന്നും ആവശ്യപ്പെടുന്ന പ്രമേയങ്ങളും അവതരിപ്പിച്ചു.സമാപന സമ്മേളനം സംസ്ഥാന നിര്വാഹക സമിതി അംഗം എസ്. പ്രേം ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡണ്ട് ജോണ് ചെറിയാന് അധ്യക്ഷത വഹിച്ചു. ജിജി വര്ഗീസ്, എസ്.സുനില്കുമാര്, ആര് .ജ്യോതിഷ്, എസ് ശരവണന്, കെ കെ കാര്ത്തിക് എന്നിവര് പ്രസംഗിച്ചു. ഭാരവാഹികളായി, ഫിലിപ്പ് ജോര്ജ്- പ്രസിഡന്റ്, വി.ജി. കിഷോര് - സെക്രട്ടറി, ബിറ്റി അന്നമ്മ തോമസ് - ട്രഷറാര് എന്നിവരെ തെരഞ്ഞെടുത്തു.
Tags : Local News Nattuvishesham Pathanamthitta KPSTA