x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി​യു​ടെ സ്വ​പ്നപ​ദ്ധ​തി​യാ​യ ഗ്രീ​ന്‍ ഫീ​ല്‍​ഡ് ഹൈ​വേ പ്രോ​ജ​ക്ട് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​താ​യി സൂ​ച​ന


Published: April 16, 2026 11:06 PM IST | Updated: April 16, 2026 11:06 PM IST

നെ​ടു​ങ്ക​ണ്ടം: അ​ധി​ക സാ​മ്പ​ത്തി​ക ചെ​ല​വു​മൂ​ലം കൊ​ച്ചി - തേ​നി ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഹൈ​വേ പ്രോ​ജ​ക്ട് ഉ​പേ​ക്ഷി​ച്ച​താ​യി സൂ​ച​ന. ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ന് വ​ലി​യ സം​ഭാ​വ​ന ന​ല്‍​കു​മാ​യി​രു​ന്ന പ​ദ്ധ​തി​യാ​ണ് ദേ​ശീ​യപാ​ത അ​ഥോറി​റ്റി ഉ​പേ​ക്ഷി​ച്ച​ത്. 2020ല്‍ ​ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഭാ​ര​ത് മാ​ലാ പ​ദ്ധ​തി​യി​ല്‍പ്പെ​ടു​ത്തി എ​ന്‍എ​ച്ച് - 85 എ​ന്ന ഗ്രീ​ന്‍ഫീ​ല്‍​ഡ് ഹൈ​വേ നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

കൊ​ച്ചി​യി​ല്‍നി​ന്ന് ആ​രം​ഭി​ച്ച് മൂ​വാ​റ്റു​പു​ഴ, ഇ​ടു​ക്കി, നെ​ടു​ങ്ക​ണ്ടം, തേ​വാ​രം​മെ​ട്ട് വ​ഴി തേ​നി​യി​ല്‍ എ​ത്തു​ന്ന രീ​തി​യി​ലാ​യി​രു​ന്നു പാ​ത വി​ഭാ​വ​നം ചെ​യ്ത​ത്. 45 മീ​റ്റ​ര്‍ വീ​തി​യി​ല്‍ പു​തി​യ അ​ലൈ​ന്‍​മെ​ന്‍റി​ലാ​ണ് പാ​ത നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. മേ​ല്‍​പ്പാ​ല​ങ്ങ​ളും തു​ര​ങ്ക​ങ്ങ​ളും ഉ​ള്‍​പ്പെടെ പു​തി​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യാ​ണ് ഹൈ​വേ പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്. 2022ല്‍ ​ഇ​തി​നാ​യി ദേ​ശീ​യ പാ​താ അ​ഥോറി​റ്റി മൂ​വാ​റ്റു​പു​ഴ​യി​ല്‍ ഓ​ഫീ​സ് ആ​രം​ഭി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഏ​രി​യ​ല്‍ സ​ര്‍​വേ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു. സ്ഥ​ലം ഏ​റ്റെ​ടു​പ്പും ഹൈ​വേ​യു​ടെ നി​ര്‍​മാ​ണ​വും ഉ​ള്‍​പ്പെടെ​യു​ള്ള ചെ​ല​വു​ക​ള്‍ ക​ണ​ക്കാ​ക്കി​യ​പ്പോ​ള്‍ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത വ​ന്ന​തോ​ടെ​യാ​ണ് ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഹൈ​വേ ഉ​പേ​ക്ഷി​ക്കേ​ണ്ട​താ​യി വ​ന്ന​ത്.

കൊ​ച്ചി​യും തേ​നി​യും ത​മ്മി​ലു​ള്ള ദൂ​ര​ത്തി​ല്‍ 100 കി​ലോ​മീ​റ്റ​റോ​ളം ലാ​ഭം ഉ​ണ്ടാ​കേ​ണ്ടി​യി​രു​ന്ന പ​ദ്ധ​തി​യാ​ണ് എ​ന്‍എ​ച്ച് 85. നി​ല​വി​ലു​ള്ള കൊ​ച്ചി - ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ പാ​ത​യു​മാ​യി ഒ​രി​ട​ത്തും കൂ​ട്ടി​മു​ട്ടാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു റോ​ഡി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. കേ​ര​ള​വും ത​മി​ഴ്‌​നാ​ടും ത​മ്മി​ലു​ള്ള ച​ര​ക്കുനീ​ക്ക​വും ഗ​താ​ഗ​ത​വും കൂ​ടു​ത​ല്‍ സു​ഗ​മ​മാ​കു​മെ​ന്ന​തി​നൊ​പ്പം ഇ​ടു​ക്കി​യു​ടെ ടൂ​റി​സ​ത്തി​നും സു​ഗ​ന്ധവ്യ​ഞ്ജ​ന ച​ര​ക്കുനീ​ക്ക രം​ഗ​ത്തും വ​ന്‍ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു ഈ ​പ​ദ്ധ​തി.

മ​ല​യോ​ര​മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മാ​യി​രു​ന്ന പ​ദ്ധ​തി​യാ​ണ് തു​ട​ക്ക​ത്തി​ല്‍ത​ന്നെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഗ്രീ​ന്‍ ഫീ​ല്‍​ഡ് ഹൈ​വേ പ്രോ​ജ​ക്ടി​ലെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ള്‍ നീ​ക്കി ന​ട​പ​ടി​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : dream project nattuvishesham local news

Recent News

Corehub Up