ഇ-മെയിൽ അയയ്ക്കുന്നതിന്റെ ഉദ്ഘാടനം
സുൽത്താൻ ബത്തേരി: പരിസ്ഥിതി ലോല മേഖലയിൽനിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയും നിർമിതികളും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം കേന്ദ്ര വനം-പരിസ്ഥിതി കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന് 500 ഇ-മെയിൽ സന്ദേശം അയച്ചു. ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് നിർവഹിച്ചു.
ഇഎസ്എ വനത്തിൽ മാത്രം പരിധി നിശ്ചയിക്കുക, ഇഎസ്എ പരിധിയിൽ കുറഞ്ഞ ഭാഗങ്ങൾ മാത്രം വരുന്ന വില്ലേജുകളെ അടിസ്ഥാന യൂണിറ്റുകളാക്കാതിരിക്കുക, സർവേ നന്പറുകളുടെ അടിസ്ഥാനത്തിൽ വ്യക്തമായ ഇഎസ്എ ഭൂപടം പ്രസിദ്ധീകരിക്കുക,കരട് വിജ്ഞാപനത്തിന് പരാതികളും, നിർദേശങ്ങളും, അഭിപ്രായങ്ങളും നൽകാനുള്ള സമയം നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ സന്ദേശങ്ങളിലുണ്ട്.
ഇമെയിൽ അയപ്പുമായി ബന്ധപ്പെട്ട് ടിപ്പു സുൽത്താൻ പ്ലേസിൽ ചേർന്ന യോഗത്തിൽ ജി്ല്ലാ വൈസ് പ്രസിഡന്റ് എം. അന്ത്രു ഹാജി അധ്യക്ഷത വഹിച്ചു. മുതിര മായൻ ഹാജി, കല്ലിടുന്പൻ ഹംസ ഹാജി, ലത്തീഫ് അന്പലവയൽ, അലവി വടക്കേതിൽ, കാസിം ഹാജി ബീനാച്ചി, ഖാലിദ് വേങ്ങൂർ, ഷംസുദ്ദീൻ ബിദർക്കാട്, ഇബ്രാഹിം തൈ തൊടി, ഉസ്മാൻ പള്ളിയാൽ, ബാവക്ക ചീരാൽ, പി.കെ.മൊയ്തീൻ കുട്ടി, അസൈനാർ കല്ലിടുന്പൻ, കാസിം പി.കെ, ജമീല കുടുക്കി, സൈനബ സെയ്തലവി, നിസാം കല്ലൂർ, പി.വി. ഹൈദർ, പി. അബ്ദുറഹിമാൻ, സൈനബ പ ഉസ്മാൻ പ്രസംഗിച്ചു. ബഷീർ നായ്ക്കട്ടി സ്വാഗതവും അലവി വടക്കേതിൽ നന്ദിയും പറഞ്ഞു.