പ്രതീകാത്മക ചിത്രം
രാജാക്കാട്: ഇടുക്കി രൂപത വയോജന ദിനാഘോഷം ഇന്ന് രൂപതയിലെ വിവിധ പള്ളികളിൽ നടക്കും. രൂപതാതല ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് രാജാക്കാട് ക്രിസ്തുരാജ് ഫൊറോനാ പള്ളിയിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിക്കും. രാവിലെ പൊന്തിഫിക്കൽ കുർബാനയോടെ വയോജന ദിനാഘോഷം ആരംഭിക്കും. ഇടവകയ്ക്കുവേണ്ടി അത്യധ്വാനം ചെയ്ത 70 വയസിന് മുകളിൽ പ്രായമുള്ളവർക്കുവേണ്ടിയാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
വിശുദ്ധ കുർബാനയ്ക്കുശേഷം ദിവ്യജ്യോതി പാരീഷ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വയോജനങ്ങളെ ആദരിക്കും. തുടർന്ന് വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടത്തും. വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, സഹവികാരി ഫാ. നിർമൽ കളത്തിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകും.
Tags : NattuVishasham DistrictNews