ഉപ്പുതോട് ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ വാർഷികം
ചെറുതോണി: ഇടുക്കി രൂപത ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗിരിജ്യോതി ക്രെഡിറ്റ് യൂണിയന്റെ ഉപ്പുതോട് യൂണിറ്റ് വർഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും ഉപ്പുതോട് സെന്റ് ജോസഫ് പാരീഷ് ഹാളിൽ നടന്നു.
എച്ച്ഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡോ. ജോസഫ് കൊച്ചുകുന്നേൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. തോമസ് നെച്ചുകാട്ട് അധ്യക്ഷത വഹിച്ചു.
രൂപത പ്രസിഡന്റ് കുഞ്ഞമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. രൂപത സെക്രട്ടറി എവിൻ തോമസ്, യൂണിറ്റ് പ്രസിഡന്റ് സലോമി ടോമി, സെക്രട്ടറി ക്ലാരമ്മ മാത്യു, ഭാരവാഹികളായ ബിജു കാഞ്ഞിരക്കാട്ടുകുന്നേൽ, മേരി വർഗീസ്, ഗ്ലാഡിസ് സാന്റോ, ഡെന്നിമോൾ രാജു എന്നിവർ പ്രസംഗിച്ചു.
തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി സലോമി ടോമിയെയും സെക്രട്ടറിയായി ഡെന്നി ബെന്നിയെയും തെരഞ്ഞെടുത്തു.
Tags : Girijyothi Credit Union Annual Function Annual Function NattuVishesham DistrictNews