x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീ​ഗ​ല്‍ മെ​ട്രോ​ള​ജി കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ത​ട്ടി​പ്പ്: നി​വേ​ദ​നം ന​ല്‍​കി

വെബ് ഡെസ്ക്
Published: November 25, 2026 10:23 PM IST | Updated: November 25, 2026 10:23 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ള്‍ കേ​ര​ള ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ലൈ​സ​ന്‍​സീ​സ് ആ​ൻഡ് ടെ​ക്‌​നീ​ഷ്യ​ന്‍​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ല്‍ ന​ട​ന്ന കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പും ച​ട്ട​ലം​ഘ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ മ​ന്ത്രി എം.​ ലി​ജു​വി​ന് നി​വേ​ദ​നം ന​ല്‍​കി.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ചാ​ര്‍​ലി ആ​ന്‍റ​ണി, ജാ​ഫ​ര്‍ ഖാ​ന്‍ മു​ഹ​മ്മ​ദ്, ക​രി​ണ്ണൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ഓ​ട​യ്ക്ക​ല്‍, തൊ​ടു​പു​ഴ മു​നി​സി​പ്പ​ല്‍ ഈ​സ്റ്റ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​എ​ച്ച്. സ​ജീ​വ് എ​ന്നി​വ​രാ​ണ് പ​രാ​തി സ​മ​ര്‍​പ്പി​ച്ച​ത്.

2012ല്‍ ​സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സൊ​സൈ​റ്റി 13 കോ​ടി​യോ​ളം രൂ​പ​യു​ടെ നി​ക്ഷേ​പ​വും 236 എ, ​ബി ക്ലാ​സ് അം​ഗ​ങ്ങ​ളു​മാ​യി മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചുവ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മു​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ല്‍ പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യോ​ടെ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ആ​റു​ വ​ര്‍​ഷ​മാ​യി സം​ഘ​ത്തി​ന്‍റെ ഭ​ര​ണം സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.​ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ലൈ​സ​ന്‍​സി​ക​ള്‍​ക്കും ലേ​ബ​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് അം​ഗീ​കൃ​ത ടെ​ക്‌​നീ​ഷ്യ​ന്‍​മാ​ര്‍​ക്കും മാ​ത്ര​മാ​ണ് വോ​ട്ട​വ​കാ​ശ​മു​ള്ള അം​ഗ​ത്വ​ത്തി​ന് അ​ര്‍​ഹ​ത​യു​ള്ള​ത്.

എ​ന്നാ​ല്‍ ച​ട്ട​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി ഡി​വൈ​എ​ഫ്‌​ഐ, എ​സ്എ​ഫ്‌​ഐ, സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ നി​യ​മ​വി​രു​ദ്ധ​മാ​യി ബി​ ക്ലാ​സ് അം​ഗ​ങ്ങ​ളാ​ക്കി ചേ​ര്‍​ത്തു. തു​ട​ര്‍​ന്ന് ഇ​വ​ര്‍​ക്ക് പ​ര​സ്പ​ര ജാ​മ്യ​ത്തി​ല്‍ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വാ​യ്പ​ക​ള്‍ അ​നു​വ​ദി​ച്ചാ​ണ് ഫ​ണ്ട് ത​ട്ടി​യെ​ടു​ത്ത​ത്. ഒ​രാ​ള്‍​ക്ക് പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ വാ​യ്പ ന​ല്‍​കാ​ന്‍ മാ​ത്ര​മാ​ണ് നി​യ​മ​മു​ള​ള​ത്. എ​ന്നാ​ല്‍ സം​ഘ​ത്തി​ന്‍റെ മു​ഴു​വ​ന്‍ ഫ​ണ്ടും ചോ​ര്‍​ത്തു​ന്ന രീ​തി​യി​ല്‍ വ​ന്‍​തു​ക​ക​ള്‍ വാ​യ്പ​യാ​യി ന​ല്‍​കു​ക​യാ​യി​രു​ന്നു.​

അ​യോ​ഗ്യ​രാ​യ അം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ യ​ഥാ​ര്‍​ഥ സ​ഹ​കാ​രി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ തൊ​ടു​പു​ഴ​യി​ല്‍ ന​ട​ന്ന ഹി​യ​റിം​ഗി​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ സി​പി​എം നേ​താ​ക്ക​ള്‍ സ്വ​മേ​ധ​യാ പു​റ​ത്താ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ര്‍ കൈ​പ്പ​റ്റി​യ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വാ​യ്പ​ക​ള്‍ ഇ​പ്പോ​ഴും ​കു​ടി​ശി​ക​യാ​യി തു​ട​രു​ക​യാ​ണ്.​അ​ഴി​മ​തി സം​ബ​ന്ധി​ച്ച് ഓ​ഡി​റ്റ് വി​ഭാ​ഗം സ​ഹ​ക​ര​ണ വ​കു​പ്പി​ന് രേ​ഖാ​മൂ​ലം റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ത് പൂ​ഴ്ത്തി​വ​ച്ച​താ​യി നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.

സം​സ്ഥാ​ന​ത​ല സം​ഘ​മാ​യ​തി​നാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് കേ​ര​ള സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​റാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ലാ ര​ജി​സ്ട്രാ​ര്‍​ക്കും അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍​ക്കും ന​ല്‍​കി​യ പ​രാ​തി​ക​ളി​ലും തു​ട​ര്‍​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ​നി​ല​വി​ലെ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി​യെ പു​റ​ത്താ​ക്കി ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സ​ഹ​കാ​രി​ക​ളു​ടെ നി​ക്ഷേ​പ​വും സ്ഥാ​പ​ന​വും സം​ര​ക്ഷി​ക്കാ​ന്‍ അ​ടി​യ​ന്ത​ര നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Legal Metrology Cooperative Society Fraud Legal Metrology NattuVishesham DistrictNews

Recent News

Corehub Up