കോട്ടയം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ദക്ഷിണ കാമ്പസ് സ്ഥാപക ഡയറക്ടര്‍ പ്രഫ.ഡോ. അനില്‍ കുമാര്‍ വടവാതൂര്‍ സര്‍വീസില്‍നിന്നു വിരമിച്ചു. ജനപ്രിയ ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്കാരം, രാജേന്ദ്ര പ്രഭു ഷീല്‍ഡും നേടിയിട്ടുള്ള പ്രഫ. അനില്‍ കുമാറിന് വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിനും ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുമുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകളും പോപ്പുലര്‍ സയന്‍സ് - ബാല സാഹിത്യ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 75 ഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയാണ്.
Tags : nattu vishesham IIMC Director Anil Kumar