x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മ​ത്സ്യ​മാ​ർ​ക്ക​റ്റ് നി​ർ​മാ​ണം: പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ


Published: November 11, 2025 11:51 PM IST | Updated: November 11, 2025 11:51 PM IST

അന്പല​പ്പു​ഴ: എ​ൻ​ഫോ​ഴ്സ്മെന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത മ​ത്സ്യ​മാ​ർ​ക്ക​റ്റ് നി​ർ​മാ​ണ​മാ​രം​ഭി​ച്ചു. പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർരം​ഗ​ത്ത്. അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്ക് ജം​ഗ്ഷ​ന് തെ​ക്ക് ഭാ​ഗ​ത്ത് ടൗ​ൺ ഹാ​ളി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന സ്ഥ​ല​ത്താ​ണ് എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ച് ഹോ​ൾ​സെ​യി​ൽ മ​ത്സ്യ​മാ​ർ​ക്ക​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ള്ള​തെ​ന്ന് അ​മ്പ​ല​പ്പു​ഴ ടൗ​ൺ റ​സി​ഡന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​സി​ഡന്‍റ് മു​ജീ​ബ് റ​ഹ്മാ​ൻ, സെ​ക്ര​ട്ട​റി ടി. ​അ​നി​ൽക​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ആ​ർ.​ രാ​ജേ​ഷ്, ഗോ​പ​കു​മാ​ർ, പ്ര​മോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.

ന​ഴ്സിം​ഗ് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്‌‌​സ്മെ​ന്‍റ് അ​റ്റാ​ച്ച്‌​മെ​ന്‍റുള്ള വ​സ്‌​തു​വാ​ണെന്ന വി​വ​രം ബോ​ധ​പൂ​ർ​വം മ​റ​ച്ചുവ​ച്ചാ​ണ് ലീ​സ് എ​ഗ്രി​മെ​ന്‍റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ ജം​ഗ്ഷ​നും ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാർ​ക്കു​ന്ന​തും ഓ​ഫീ​സു​ക​ൾ, പ​ള്ളി, അ​മ്പ​ല​പ്പു​ഴ ടൗ​ൺ ഹാ​ൾ എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന​തു​മാ​യ ഭാ​ഗ​ത്താ​ണ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​ത് തീ​ര പ​രി​പാ​ല​ന മേ​ഖ​ല​യാ​ണ്. ഈ ​മേ​ഖ​ല​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്നി​രി​ക്കെ നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രു​ടെ ഒ​ത്താ​ശ​യോ​ടെ, എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ചു എ​ന്ന​ത് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കേ​ണ്ട​താ​ണ്.

ഗോ​വ, ആ​ന്ധ്ര​പ്ര​ദേ​ശ്, പോ​ണ്ടി​ച്ചേ​രി, മും​ബൈ​ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നുവ​രു​ന്ന ഫോ​ർ​മാ​ലി​ൻ ചേ​ർ​ത്ത മ​ത്സ്യ​മാ​ണ് ഇ​വി​ടെ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. ഇ​പ്ര​കാ​രം മ​ത്സ്യ​വു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള മ​ലി​ന​ജ​ലം ബ​ദ​ൽ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ഒ​ഴു​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്.

ഇ​വി​ട​ത്തെ പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ൾ എ​ല്ലാം ത​ന്നെ വ​ർ​ഷ​ത്തി​ൽ 6 മാ​സ​വും വെ​ള്ള​ക്കെ​ട്ടാ​ൽ വ​ല​യു​ക​യാ​ണ്. കെ​ട്ടി​ക്കിട​ക്കു​ന്ന ജ​ലം ഒ​ഴു​കിപ്പോകാ​ൻ ഒ​രു ഓ​ട​പോ​ലും ഇ​വി​ടെ നി​ർ​മി​ച്ചി​ട്ടി​ല്ല. അ​ക്കാ​ര​ണ​ത്താ​ൽ​ത​ന്നെ വെ​ള്ള​പ്പൊ​ക്ക​ത്താ​ൽ മ​ഴ​ക്കാ​ല​ത്ത് പ​രി​സ​ര​വാ​സി​ക​ൾ ക​ഷ്ടപ്പെ​ടു​ക​യാ​ണ്.

പ്ര​ദേ​ശ​വാ​സി​ക​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ബോ​ർ​വെ​ല്ലി​നെ​യാ​ണ് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ൻഎ​ച്ച് ബൈ​പാ​സി​ന്‍റെ അ​ണ്ട​ർ​പാ​സ് സ്ഥി​തി ചെ​യ്യു​ന്ന ഈ ​ഭാ​ഗ​ത്ത് മ​ത്സ്യ​വി​പ​ണ കേ​ന്ദ്രം ആ​രം​ഭി​ച്ചാ​ൽ അ​ത് ഇ​തു​വ​ഴി​യു​ള്ള വാ​ഹ​നഗ​താ​ഗ​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തും ഇ​തു​മൂ​ലം ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടാവുന്നതുമാണ്.

ഗു​രു​ത​ര​മാ​യ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വും ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​വും ത​ട​സപ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള​ നി​ർ​മാ​ണ​ത്തി​നെ​തി​രേ അ​മ്പ​ല​പ്പു​ഴ ടൗ​ൺ റ​സി​ഡന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. അ​തി​നു മു​ന്നോ​ടി​യാ​യി അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും മ​റ്റ് അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ലും പ​രാ​തി ന​ൽ​കി​യി​ട്ടും ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്തര​മാ​യി നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Illegal fish market nattuvisesham local news

Recent News

Corehub Up