x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അനധികൃത മദ്യ വില്പന: 11 ലിറ്റര്‍ മദ്യവുമായി ഒരാള്‍ പിടിയില്‍

ആലപ്പുഴ ബ്യൂറോ
Published: December 8, 2025 05:50 PM IST | Updated: December 8, 2025 05:50 PM IST

രാജീവ്

ചേര്‍ത്തല: അനധികൃത മദ്യ വില്പനയ്ക്കായി കൊണ്ടുവന്ന 11 ലിറ്റര്‍ വിദേശമദ്യം സഹിതം ഒരാള്‍ പിടിയില്‍. പള്ളിപ്പുറം പഞ്ചായത്ത് 11-ാം വാര്‍ തിരുനല്ലൂര്‍ ആലുംകാട്ടില്‍ രാജീവ് (50) ആണ് എക്‌സൈസ് ചേര്‍ത്തല റേഞ്ച് അധികൃതരുടെ പിടിയിലായത്. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി എക്‌സൈസ് അധികൃതര്‍ പള്ളിപ്പുറം മേഖലയില്‍ നടത്തിയ വ്യാപക പരിശോധന നടത്തിയിരുന്നു. രാജീവ് അനധികൃതമായി മദ്യവില്പന നടത്തുന്നുവെന്ന രഹസ്യവിവരവും ലഭിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. എക്‌സൈസ് ചേര്‍ത്തല റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി. ബിനേഷിന്‍റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിൽ, അസി. ഇന്‍സ്‌പെക്ടര്‍ ബെന്നി വര്‍ഗീസ്, പ്രിവന്‍റീവ് ഓഫീസര്‍മാരായ കെ.വി. സുരേഷ്, സാലിച്ചന്‍, തസ്ലിം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജിത്ത്, അമല്‍ രാജ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ എന്നിവര്‍ പങ്കെടുത്തു.

 

Tags : Illegal liquor sale One arrested with 11 liters of liquor

Recent News

Corehub Up