എടൂരിലെ കോൺഗ്രസ് ഭവനിൽ നടന്ന അനുസ്മരണ യോഗം.
ഇരിട്ടി: ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക അനുസ്മരണം കോൺഗ്രസ് വിവിധ കമ്മിറ്റികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടത്തി. കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ. നസീർ അനുസ്മരണ പ്രഭാഷണവും അഗതിമന്ദിരങ്ങളിലേക്ക് കോൺഗ്രസ് പാർട്ടി സമാഹരിച്ച വസ്തുക്കളുടെ വിതരണവും നിർവഹിച്ചു. കരിക്കോട്ടക്കരിയിലെ വിവിധ അഗതിമന്ദിരങ്ങളിൽ സന്ദർശനം നടത്തി.
പുന്നാട്: ഇരിട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നാട് ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാക്ഷണവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജന. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി പി.കെ. ജനാർദ്ദനൻ അനുസ്മരണ പ്രഭാഷണം നടത്തി.
എടൂർ: കോൺഗ്രസ് ആറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടൂർ കോൺഗ്രസ് ഭവനിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും ഡിസിസി സെക്രട്ടറി കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജോഷി പാലമറ്റം അധ്യക്ഷത വഹിച്ചു.
വള്ളിത്തോട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിത്തോട്ടിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡിസിസി അംഗം മട്ടണി വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മാഞ്ചോട്: മാഞ്ചോട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണവും പുഷ്പാർച്ച നയ്ക്കും വാർഡ് കോൺഗ്രസ് പ്രസിഡന്റ് രാജു ആലമ്പറമ്പിൽ, ഡിസിസി ജനറൽ സെക്രട്ടറി വി.ടി. തോമസ്, പഞ്ചായത്ത് അംഗം ആശാ കാപ്പുങ്കൽ എന്നിവർ നേതൃത്വം നല്കി.
ഉളിക്കൽ: പെരുമ്പള്ളി ബൂത്ത് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി ജോൺ പതാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ജൂണോ തണങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.കെ. രാജൻ അനുസ്മരണ പ്രാഭാഷണം നടത്തി. ബെന്നി കോടിക്കുളം, മേഴ്സി തുരുത്തേൽ, ബെന്നി ആഞ്ഞിലി തോപ്പിൽ, പുഷ്പ വെള്ളപാടത്ത്, തോമസ് കരിമ്പനക്കൽ എന്നിവർ പ്രസംഗിച്ചു.
നുച്യാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം പരിപാടിയിൽ പ്രസിഡന്റ് കുര്യാക്കോസ് മണിപ്പാത്ത് അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് അംഗം മേഴ്സി തുരുത്ത, പഞ്ചയത്ത് അംഗങ്ങളായ ബെന്നി തൈപ്പറമ്പിൽ, സിൽവി ജോൺ നാക്കുഴിക്കാട്ട്, മഞ്ജു സാബു ഇല്ലിക്കൽ, സേവ്യർ തെക്കേപുറത്ത് എന്നിവർ പ്രസംഗിച്ചു.
Tags :