x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ർ​ത്ത​ല പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം നാളെ

വെബ് ഡെസ്ക്
Published: September 27, 2026 11:53 PM IST | Updated: September 27, 2026 11:53 PM IST

മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നാളെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ചേ​ർ​ത്ത​ല പൊ​ലി​സ് സ്റ്റേ​ഷ​ന് കീ​ഴി​ൽ നി​ർ​മി​ച്ച ക്വാ​ർ​ട്ടേ​ഴ്സ് സ​മു​ച്ച​യം.

​ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല പൊ​ലി​സ് സ്റ്റേ​ഷ​ന് കീ​ഴി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച 11 ലോ​വ​ർ സ​ബോ​ഡി​നേ​റ്റ് ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം 29ന് ​വൈ​കു​ന്നേ​രം 4.30ന് ​ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കും. ക്വാ​ർ​ട്ടേ​ഴ്സ് മ​ന്ദി​ര​ത്തി​ന് സ​മീ​പം ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പി. ​പ്ര​സാ​ദ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ നി​ർ​വ​ഹി​ക്കും. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ, ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ എ​ഡി​ജി​പി പി. ​വി​ജ​യ​ൻ, കെ​പി​എ​ച്ച്സി​സി എം​ഡി എ​ഡി​ജി​പി ഗൂ​ഗ​ലോ​ത്ത് ല​ക്ഷ്മ​ൺ, സൗ​ത്ത് സോ​ൺ ഐ​ജി ആ​ർ. നി​ശാ​ന്തി​നി, എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി ജി.​എ​ച്ച്. യ​തീ​ഷ്ച​ന്ദ്ര, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​സ്. സോ​ബി​ൻ, കൗ​ൺ​സി​ല​ർ ഡി. ​ജ്യോ​തി​ഷ്, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു​പ്ര​ദീ​പ്, ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി എ​സ്. മ​ഞ്ജു​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

2025 മാ​ർ​ച്ച് ഒ​ന്നി​ന് മു​ൻ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. 2.63 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് 11 കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​വു​ന്ന ഫ്ലാ​റ്റ് മൂ​ന്നു നി​ല​ക​ളി​ലാ​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up