പ്രതീകാത്മക ചിത്രം
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലത്തിന് അടിയില്‍വച്ച് മധ്യവയസ്കനെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിൽ. കൊല്ലം 17- ാം മൈൽസ് സ്വദേശി അഭിലാഷ്, പന്തലായനി സ്വദേശി അതുല്‍ എന്നിവരെയാണ് കൊയിലാണ്ടി പൊലിസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം കൊയിലാണ്ടി മേല്‍പ്പാലത്തിന് അടിയില്വെച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കും. നടേരി പുതുശേരിക്കണ്ടി ലത്തീഫ് ആണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. രണ്ടുപ്രതികളും തമ്മിലടിക്കുന്നത് കണ്ട് മധ്യസ്ഥത വഹിക്കാൻ എത്തിയ ലത്തീഫിനെ ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.