ഇരിട്ടി: സാനിറ്ററി മലിന്യങ്ങൾ സംസ്കരിക്കുന്നതിനും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. പായം പഞ്ചായത്തിലെ കുന്നോത്ത് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പായം പഞ്ചായത്ത് പ്രസിഡന്റ് എം. വിനോദ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.എൻ. ജെസി അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ഇരിട്ടി ബ്ലോക്ക് കോ -ഓർഡിനേറ്റർ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. രാധകൃഷ്ണൻ, പ്രിൻസിപ്പൽ പി.കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Incinerator installed