x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ടെ​ങ്ങും സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം


Published: August 16, 2026 04:36 AM IST | Updated: August 16, 2026 04:36 AM IST

ച​ങ്ങ​നാ​ശേ​രി: ഭാ​ര​ത​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​നം എ​സ്ബി സ്‌​കൂ​ളി​ല്‍ ആ​ഘോ​ഷി​ച്ചു. വി​വി​ധ ട്രൂ​പ്പു​ക​ളാ​യ എ​സ്പി​സി, എ​ന്‍​സി​സി ആ​ര്‍​മി, നേ​വി, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്, റെ​ഡ്‌​ക്രോ​സ്, എ​ന്‍​എ​സ്എ​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു ആ​ഘോ​ഷം.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ഡോ. ടോ​ണി ചെ​ത്തി​പ്പു​ഴ പ​താ​ക ഉ​യ​ര്‍​ത്തി. സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​റോ​ജി വ​ല്ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ പി.​എ. കു​ര്യാ​ച്ച​ന്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. ഹെ​ഡ്മാ​സ്റ്റ​ര്‍ എ​സ്. വി​നോ​ദ് ബാ​ബു, അ​രു​ണ്‍ തോ​മ​സ്, ലീ​ന ജോ​ണ്‍, വി.​സി തോ​മ​സ്, ബോ​ബി സെ​ബാ​സ്റ്റ്യ​ന്‍, ടോം ​ചാ​ക്കോ, എ.​ജെ ജോ​മോ​ന്‍, ലി​നേ​ക്ക​ര്‍ സി ​ജോ​ണ്‍, ര​ഞ്ജി​ത്ത് മാ​നു​വ​ല്‍, പ്രി​ന്‍​സി ഫി​ലി​പ്പ്, ടി.​സി ജോ​മോ​ന്‍, വൈ.​എ​സ് ആ​ശ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ങ്ങ​നാ​ശേ​രി: കോ​ണ്‍​ഗ്ര​സ്, ഐ​എ​ന്‍​ടി​യു​സി പ്ര​വ​ര്‍​ത്ത​ക​ര്‍ സം​യു​ക്ത​മാ​യി ഭാ​ര​ത​ത്തി​ന്‍റെ സ്വാ​ത​ന്ത്യ​ദി​നം ആ​ഘോ​ഷി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​എ​ച്ച്. ഹ​നീ​ഫാ സ​ന്ദേ​ശം ന​ല്കി. മു​ന്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ മാ​ത്യു മ​ണ​മേ​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി.
രാ​ജു ആ​ന്‍റ​ണി, ജ​യിം​സ് വേ​ഷ്ണാ​ൽ, സി​ബി മു​ട്ട​ത്തോ​ട്ട്, എ​സ്. ബാ​ല​സു​ന്ദ​രം, സാ​ബു ചാ​ക്കോ, പാ​പ്പ​ച്ച​ന്‍ വാ​ക​ത്താ​നം, ടി.​എം. മ​നോ​ജ്, എ.​ഡി. ജോ​യി, തോ​മ​സ്‌​കു​ട്ടി മ​ണ​ക്കു​ന്നേ​ൽ, പി.​സി. വ​ര്‍​ഗീ​സ്, മ​ധു​ര സെ​ലിം, ബോ​ബി ചെ​ച്ചാ​ട്, അ​ന്‍​സാ​രി ബാ​പ്പു, എ​ൻ. ഹ​ബീ​ബ്, ജോ​ബി ഫ്രാ​ന്‍​സി​സ്, അ​നി​ത സു​കു​മാ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

നെ​ടും​കു​ന്നം :നെ​ടും​കു​ന്നം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി ജോ ​തോ​മ​സ് പാ​യി​ക്കാ​ട് ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ണി വ​ർ​ഗീ​സ് ക​ല്ലം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ടി ​ഇ​ട​ത്തി​നാ​ട്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻമാ​രാ​യ വി.​എം. ഗോ​പ​കു​മാ​ർ, ഉ​ഷാ​കു​മാ​രി ടി.​എ​ൻ., ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ജി​ത്ത് മോ​ഹ​ൻ, സൗ​മ്യാ മു​കു​ന്ദ​ൻ, ഷീ​ജ ഏ​ബ്ര​ഹാം, സു​മി ജി​ൽ​സ​ൺ, ജോ​സ് കെ., ​വി.​എം. ജോ​സ​ഫ്, ജീ​സ​ൺ, ജോ​ർ​ജ്, സോ​ണി തോ​മ​സ്, ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ/​മ​ഹി​ളാ കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

ക​റു​ക​ച്ചാ​ൽ: ഹി​ൽ ടോ​പ്പ് ക്ല​ബ്, ക​റു​ക​ച്ചാ​ൽ ടൗ​ൺ ജെ​സി​ഐ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ഡോ.​എ​ൻ. ജ​യ​രാ​ജ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. പ്രോ​ഗ്രാം ഡ​യ​റ​ക്‌​ട​ർ ഡോ. ​ശ​ബ​രീ​ഷ് ക്ല​ബ് സെ​ക്ര​ട്ട​റി ഡോ. ​അ​ജി​ത് കെ. , ​ക​റു​ക​ച്ചാ​ൽ ടൗ​ൺ പ്ര​സി​ഡ​ന്‍റ് ജെ​സി വേ​ലാ​യു​ധക്കുറു​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ൽ​മ​ര​മു​ത്ത​ശി​യു​ടെ ചു​വ​ട്ടി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം


നെ​ടും​കു​ന്നം: ആ​ൽ​മ​ര​മു​ത്ത​ശി​യു​ടെ ചു​വ​ട്ടി​ൽ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ച് യൂ​ത്ത് ഫ്ര​ണ്ട്. നെ​ടും​കു​ന്നം മാ​ർ​ക്ക​റ്റി​ലെ ആ​ൽ​മ​ര​മു​ത്ത​ശി​യു​ടെ ചു​വ​ട്ടി​ലു​ള്ള കൊ​ടി​മ​ര​ത്തി​ൽ യൂ​ത്ത് ഫ്ര​ണ്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. അ​ജി​ത് മു​തി​ര​മ​ല ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.

1947 ആ​ഗ​സ്റ്റ് 15 ന് ​ഒ​ന്നാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ ആ​ൽ​മ​ര​മാ​ണി​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ​മ്മ ര​വീ​ന്ദ്ര​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജോ പി. ​ജേ​ക്ക​ബ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് ദേ​വ​സ്യ, പ​ഞ്ചാ​യ​ത്തം​ഗം ജോ​ൺ കെ.​ജെ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Independenc Day across the country

Recent News

Corehub Up