ചെങ്ങന്നൂരിൽ ത്രിദിന ഇൻഫ്ലുവൻസ വാക്സിൻ ഡ്രൈവ് മുനിസിപ്പൽ ചെയർമാൻ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്യുന്നു.
ചെങ്ങന്നൂർ: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോ. ഉമ്മൻസ് ഐ ഹോസ്പിറ്റലിൽ നടത്തുന്ന ത്രിദിന ഇൻഫ്ലുവൻസ വാക്സിൻ ഡ്രൈവിന് തുടക്കമായി.
ഇന്ന് സമാപിക്കുന്ന വാക്സിൻ ഡ്രൈവ് ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാൻ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ഉമ്മൻ വർഗീസ് അധ്യക്ഷത വഹിച്ചു.
മുൻ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജി. വേണുകുമാർ, റീജണൽ ലയൺസ് ചെയർമാൻ ജൂനി തോമസ് കുതിരവട്ടം, സെക്രട്ടറി സുധേഷ് പ്രീമിയർ, ക്ലബ് അഡ്മിനിസ്ട്രേറ്റർ കെ.കെ. രാജേന്ദ്രൻ, പ്രതിപാൽ പുളിമൂട്ടിൽ, ബാലചന്ദ്രൻ നായർ, എസ്. ഗോപിനാഥ്, സാബു സി. ഈപ്പൻ ചെറിയൻ, കെ.ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham District news