x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​പു​ല​പ്പെ​ടു​ത്തും: എം​എ​ല്‍​എ

വെബ് ഡെസ്ക്
Published: September 29, 2026 10:49 PM IST | Updated: September 29, 2026 10:49 PM IST

​ലോ​ക പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ ദി​നാ​ച​ര​ണ​ം അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ ഉദ്ഘാടനം ചെയ്യുന്നു.

പ​ത്ത​നം​തി​ട്ട: തൈ​ക്കാ​വ് സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ആ​ന്‍​ഡ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​പു​ല​പ്പെ​ടു​ത്തു​മെ​ന്ന് അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ലോ​ക പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്‌​കൂ​ളി​നാ​യി പു​തി​യ ഗ്രൗ​ണ്ട്, ഓ​ഡി​റ്റോ​റി​യം എ​ന്നി​വ നി​ര്‍​മി​ക്കു​ന്ന​ത് കാ​യി​ക മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

പേ​വി​ഷ​ബാ​ധമൂ​ലം ഉ​ണ്ടാ​കു​ന്ന മ​ര​ണം 2030 ഓ​ടു​കൂ​ടി ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഉ​ള്‍​പ്പടെ ലോ​ക​മെ​മ്പാ​ടും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ലോ​ക പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ​യാ​ണ് നാ​യ്ക്ക​ള്‍ ഉ​ള്‍​പ്പടെ​യു​ള്ള മൃ​ഗ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ആ​ക്ര​മി​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ടാ​ണ് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്‌​കൂ​ള്‍ത​ല​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പും വി​വി​ധ വ​കു​പ്പു​ക​ളും ഒ​രു​മി​ച്ചു​ള്ള പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എം​എ​ല്‍​എ പൂ​ര്‍​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

തൈ​ക്കാ​വ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പൽ എ​സ്. ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി ഫി​സി​ഷ്യന്‍ ഡോ. ​നി​ഷാ​ന സെ​യ്ഫ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ജി​നു ജി. ​തോ​മ​സ്, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്. ഫാ​ത്തി​മ, ആ​രോ​ഗ്യ​വ​കു​പ്പ് ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫി​സ​ര്‍ ഡോ. ​കെ. ജീ​വ​ന്‍, ഇ​ല​ന്തൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യകേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫിസ​ര്‍ ഡോ. ​ടി.എം. ​ബി​ന്ദു, ഡെ​പ്യൂ​ട്ടി എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ൻഡ് മീ​ഡി​യ ഓ​ഫി​സ​ര്‍​മാ​രാ​യ എം.​പി. ബി​ജുകു​മാ​ര്‍, ആ​ര്‍. ദീ​പ, ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ആ​ര്‍. സ​ജി​ത്ത്, ടി.​പി. ആ​ശ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, സ്റ്റു​ഡ​ന്‍​സ് പൊലി​സ് കേ​ഡ​റ്റ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up