x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​ലെ വി​ഷ​പ്പു​ക ശ്വ​സി​ച്ച് 20 വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ


Published: June 10, 2026 06:40 AM IST | Updated: June 10, 2026 06:40 AM IST

കൊ​ട്ടി​യം: ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​ലെ വി​ഷ​പ്പു​ക ശ്വ​സി​ച്ച് 20 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ലാ​യി. കൊ​ട്ടി​യം​ ചൂ​ര​ൽ പൊ​യ്ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​ൽ നി​ന്നു​ള്ള പു​ക​പ​ട​ല​ങ്ങ​ളും വി​ഷവാ​ത​ക​വും ശ്വ​സി​ച്ച നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. കൊ​ട്ടി​യം ഓ​ക്സീ​ലി​യം സ്കൂ​ളി​ലെ 20 കു​ട്ടി​ക​ളെ​യാ​ണ് അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യ​ത്.

ഇന്നലെ രാ​വി​ലെ ത​ന്നെ സ്കൂ​ളി​ലെ മൂ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ലാ​സ് മു​റി​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു. പ​നി​യാ​യി​രി​ക്കു​മെ​ന്ന് ക​രു​തി സ്കൂ​ൾ അ​ധി​കൃ​ത​ർ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി കു​ട്ടി​ക​ളെ അ​വ​ർ​ക്കൊ​പ്പം വി​ട്ടു. എ​ന്നാ​ൽ പി​ന്നീ​ട് കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഛർ​ദി​യും ശ്വാ​സം​മു​ട്ട​ലും ചൊ​റി​യും അ​നു​ഭ​വ​പ്പെ​ട്ടു. മാ​ത്ര​മ​ല്ല അ​ധ്യാ​പ​ക​ർ​ക്കും അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി. ഇ​തോ​ടെ സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​ർ പ്ലാ​ന്‍റി​ൽ നി​ന്നു​ള​ള വി​ഷ​പ്പു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി. പ​രി​സ​ര​മാ​കെ ക​ന​ത്ത പു​ക ക​ട്ട​പ്പി​ടി​ക്കു​വാ​നും തു​ട​ങ്ങി.

ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ അ​ധി​കൃ​ത​രും ബാ​ക്കി​യു​ള്ള​വ​രെ ര​ക്ഷി​താ​ക്ക​ളും എ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു ശേ​ഷം എ​ല്ലാ​വ​രും ആ​ശു​പ​ത്രി വി​ട്ടു.​ ഇന്നലെ രാ​വി​ലെ സ്കൂ​ൾ തു​റ​ക്കു​ന്ന സ​മ​യ​ത്ത് ത​ന്നെ സ്കൂ​ൾ പ​രി​സ​രം അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​ത്തി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന നി​ല​യി​ലാ​യി​രു​ന്നു. നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് ത​ല​വേ​ദ​ന​യും ശ്വാ​സം മു​ട്ട​ലും ക​ണ്ണി​ലും ശ​രീ​ര​ത്തി​ലും ചൊ​റി​ച്ചി​ലും ഉ​ണ്ടാ​യി.​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൻ്റെ മു​ക​ൽ നി​ല​യി​ൽ ക്ലാ​സു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​യ​തോ​ടെ ക്ലാ​സു​ക​ളെ​ല്ലാം താ​ഴേ​ക്ക് മാ​റ്റി​യി​രു​ന്ന​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​പ്രാ​യ​മേ​റെ​യു​ള്ള അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു നി​ര​വ​ധി ജീ​വ​ന​ക്കാ​ർ​ക്കും ശ്വാ​സ​ത​ട​സ​മു​ണ്ടാ​യി.

സ്കൂ​ൾ അ​ധി​കൃ​ത​ർ ജി​ല്ലാ ക​ള​ക്ട​ർ അ​ട​ക്കം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് നേ​ര​ത്തെ ത​ന്നെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ടാ​ർ മി​ക്സിം​ഗ് ക​മ്പ​നി​ക്ക് എ​തി​രെ നാ​ട്ടു​കാ​ർ സ​മ​ര​സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​ക്ഷോ​ഭം ന​ട​ത്തി വ​രി​ക​യാ​ണ്.​ക​മ്പ​നി​യു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​നു​ള്ളി​ൽ ഒ​ട്ടേ​റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, വ​യോ​ജ​ന സ​ദ​ന​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ എ​ന്നി​വ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. സ​മ​ര​സ​മി​തി ജി​ല്ലാ ക​ള​ക്‌ടർ​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​നെ​തു​ട​ർ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ക​ള​ക്‌ടർ​ക്ക് റിപ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ബി.​ബി.​ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​സ​ൻ​സി​ല്ലാ​തെ​യാ​ണ് ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​നോ​ക്കി എ​ഡ്വേ​ർ​ഡ് പ​റ​ഞ്ഞു. ​കേ​ര​ള സൂ​ക്ഷ്മ, ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന കെ-​സ്വി​ഫ്റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്ര​കാ​ര​മാ​ണ് ക​മ്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​റോ​ഡി​ൽ നി​ന്നും 20 മീ​റ്റ​റോ​ളം താ​ഴ്ച​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​യു​ടെ പു​ക​ക്കു​ഴ​ൽ സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ നി​ര​പ്പി​ലാ​ണ്. പു​ക​ക്കു​ഴ​ലി​ൽ കൂ​ടി വ​രു​ന്ന വി​ഷ​പ്പുക ഗു​രു​ത​ര​മാ​യ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

അ​തീ​വ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ത്ത് ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്തി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ പ​രി​സ​ര​വാ​സി​ക​ൾ​ക്ക് മാ​ര​ക രോ​ഗ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് ചൂ​ര​ൽ പൊ​യ്ക സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മു​മ്പ് ഇ​തൊ​രു കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് പ്ലാ​ന്‍റാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റാ​യി മാ​റ്റി​യ​ത്. ജ​ന​ങ്ങ​ൾ പ്ലാ​ന്‍റി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up