x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​രോ​ഹ​ണം ഇ​ന്ന്

വെബ് ഡെസ്ക്
Published: July 11, 2026 10:25 PM IST | Updated: July 11, 2026 10:30 PM IST

എ.​ അ​രു​ൺകു​മാ​ർ, ര​ഞ്ജി​ത്ത് കു​റു​പ്പ്

മാ​ന്നാ​ർ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി​ 2026-27 ലെ ​റോ​ട്ട​റി ക്ല​ബ് ഓ​ഫ് മാ​ന്നാ​ർ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ജീ​വ​കാ​രു​ണ്യപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് ന​ട​ക്കും. വൈ​കി​ട്ട് ഏ​ഴി​ന് ക​ട​പ്ര ആ​ൻ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍ററി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജ​ന​സേ​വ​ന ഫൗ​ണ്ടേ​ഷ​ൻ കോ-ഓ​ർ​ഡി​നേ​റ്റ​ർ അ​നൂ​പ് ആ​ന്‍റണി നി​ർ​വ​ഹി​ക്കും.

പ്ര​സി​ഡ​ന്‍റ് സോ​ണി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് പു​തി​യ പ്ര​സി​ഡ​ന്‍റായി എ. ​അ​രു​ൺ​കു​മാ​ർ സ്ഥാ​ന​മേ​ൽ​ക്കും. സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ ഡി​സ്ട്രി​ക്ട് പ്രൊ​ജ​ക്റ്റ്‌ ചീ​ഫ് ഫെ​സി​ലി​റ്റേ​റ്റ​റും സ​തേ​ൺ റെ​യി​ൽ​വേ എ​സ്ആ​ർ​എം​യു തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​സ്. ഗോ​പി​കൃ​ഷ്ണ മു​ഖ്യാ​തി​ഥി​യാ​കും. ജി​ജി ജേ​ക്ക​ബ് കോ​ട്ടൂ​ർ -ട്ര​ഷ​റ​ർ, ഹാ​റൂ​ൺ ഹോം ​സെ​ന്‍റർ -വൈ​സ് പ്ര​സി​ഡന്‍റ്, അ​നി​ൽ അ​മ്പാ​ടി​യി​ൽ-ജോ.​ സെ​ക്ര​ട്ട​റ), ആ​ർ.​ രാ​ജീ​വ് എ​ന്നി​വരാണ് മറ്റു ഭാരവാഹികൾ.

Tags : Installation ceremony Nattuvishesham District news

Recent News

Corehub Up