x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍റ​ർ പോ​ളി ക​ലോ​ത്സ​വം: കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ മു​ന്നി​ൽ


Published: June 26, 2026 12:45 AM IST | Updated: June 26, 2026 12:45 AM IST

ക​ണ്ണൂ​ർ: തോ​ട്ട​ട പോ​ളി​ടെ​ക്നി​ക്കി​ൽ കോ​ള​ജി​ൽ ന​ട​ന്നു​വ​രു​ന്ന ഇ​ന്‍റ​ർ പോ​ളി​ടെ​ക്നി​ക്ക് ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാംദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ പോ​ളി​ടെ​ക്നി​ക്ക് മു​ന്നേ​റു​ന്നു.

കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ 110 പോ​യി​ന്‍റു​ക​ളോ​ടെ​യാ​ണ് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്.100 പോ​യി​ന്‍റു​ക​ൾ നേ​ടി​യ തൃ​പ്ര​യാ​ർ ശ്രീ​രാ​മ ഗ​വ. പോ​ളി​ടെ​ക്നി​ക്ക് ര​ണ്ടാം സ്ഥാ​ന​ത്തും 81 പോ​യി​ന്‍റു​ക​ൾ നേ​ടി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക്ക് മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. ഇ​ന്ന​ലെ 12 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. മ​ത്സ​ര ഇ​ന​ങ്ങ​ൾ, ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി​യ​വ​ർ ചു​വ​ടെ.

നാ​ട​ൻ​പാ​ട്ട്: ക​ണ്ണൂ​ർ ഗ​വ.​ പോ​ളി​ടെ​ക്നി​ക്, തൃ​ക്ക​രി​പ്പൂ​ർ ഇ​കെ​എ​ൻ​എം ഗ​വ. പോ​ളി, കാ​സ​ർ​ഗോ​ഡ് ഗ​വ. പോ​ളി. നാ​ടോ​ടി നൃ​ത്തം (ആ​ൺ കു​ട്ടി​ക​ൾ): മാ​ന​സ് മ​ഹേ​ശ്വ​ർ, (തൃ​പ്ര​യാ​ർ ശ്രീ​രാ​മ ഗ​വ. പോ​ളി), ഹ​രി​കൃ​ഷ്ണ​ൻ ഹ​രി​ലാ​ൽ, (ഗ​വ. പോ​ളി, കോ​ത​മം​ഗ​ലം) ഇ​രു​വ​രും ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. ശ്രേ​യ​സ് ബി​ജേ​ഷ്, (തൃ​ശൂ​ർ മ​ഹാ​രാ​ജാ​സ് ടെ​ക്നോ​ള​ജി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്), കി​ഷോ​ർ ബേ​ബി, (ക​ടു​ത്തു​രു​ത്തി ഗ​വ.​പോ​ളി). പ​ദ്യം ചൊ​ല്ല​ൽ (ഇം​ഗ്ലീ​ഷ്): ഇ​ബ്രാ​ഹിം ഫ​ത്താ​ഹ്, (കാ​സ​ർ​ഗോ​ഡ് ഗ​വ. പോ​ളി)

പി.​കെ. ​ഷ​ഹീം അ​ജ്മ​ൽ (തി​രൂ​ര​ങ്ങാ​ടി​ എ​കെ​എ​ൻ​എം ഗ​വ. പോ​ളി), ജോ​യ​ൽ ജോ​മോ​ൻ, (കൊ​ട്ടി​യം​ശ്രീ​നാ​രാ​യ​ണ). പ്ര​സം​ഗം (ഇം​ഗ്ലീ​ഷ്): ജിം ​സാ​റ ജോ​ർ​ജ്, (ക​ള​മ​ശേ​രി ഗ​വ. പോ​ളി),ജോ​യ​ൽ ജോ​മോ​ൻ, (കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ), കെ.​എ​സ്. ​സി​ധ ഫാ​ത്തി​മ (തൃ​പ്ര​യാ​ർ ശ്രീ​രാ​മ ഗ​വ. പോ​ളി). നാ​ടോ​ടി നൃ​ത്തം (പെ​ൺ കു​ട്ടി​ക​ൾ): എ​സ്.​ആ​ർ. അ​ഭി​രാ​മി സു​നി​ൽ (തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ പോ​ളി), എം.​ആ​ർ.​കൃ​ഷ്ണ (തൃ​ശൂ​ർ ഗ​വ. വ​നി​താ​പോ​ളി) ഇ​രു​വ​രും ഒ​ന്നാംസ്ഥാ​നം പ​ങ്കി​ട്ടു.​

നീ​ര​ദ ജോ​ബി​ഷ്, (കോ​ഴി​ക്കോ​ട് ഗ​വ. വ​നി​താ​ പോ​ളി). ഗാ​യ​ത്രി ജെ. ​പി​ള്ള, (കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ), ന​ന്ദ​ന സ​ന്തോ​ഷ്, (കൂ​ട്ടു​കാ​ര​ൻ പോ​ളി​ടെ​ക്‌​നി​ക് വ​ട​ക്ക​ൻ പ​റ​വൂ​ർ) ഇ​രു​വ​രും മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.
ല​ളി​ത ഗാ​നം (പെ​ൺ കു​ട്ടി​ക​ൾ): ഹെ​ന്തി​യ ബി ​സ്റ്റാ​ലി​ൻ (കോ​ഴി​ക്കോ​ട് ഗ​വ.​ പോ​ളി), ടി.​എ​സ്. ധി​യ (തൃ​ശൂ​ർ ഗ​വ. വ​നി​ത പോ​ളി). പി.​ആ​ർ.​ ആ​ര്യ (മീ​ന​ങ്ങാ​ടി ഗ​വ. പോ​ളി), ബി.​എ​സ്. ​കാ​ർ​ത്തി​ക (കാ​യം​കു​ളം ഗ​വ. വ​നി​താ പോ​ളി) ഇ​രു​വ​രും മൂ​ന്നാം സ്ഥാ​നം​പ​ങ്കി​ട്ടു.

സ​മാ​പ​നം നാ​ളെ, മ​ന്ത്രി സ​ണ്ണി
ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും

ഇ​ന്‍റ​ർ പോ​ളി ടെ​ക്നി​ക്ക് ക​ലോ​ത്സ​വം നാ​ളെ സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം ഉ​ച്ച ക​ഴി​ഞ്ഞ് ഒ​ന്നി​ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്‍റ​ർ​പോ​ളി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് കെ. ​യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മേ​യ​ർ പി ​ഇ​ന്ദി​ര, എം​എ​ൽ​എ​മാ​രാ​യ ടി.​ഒ. മോ​ഹ​ന​ൻ, കെ.​വി. സു​മേ​ഷ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.

 

Tags : Narayana ahead Inter Poly Nattuvishesham Districte news

Recent News

Corehub Up