മാക്ഫാസ്റ്റ് തിരുവല്ലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോസയന്‍സും ഐക്യുഎസിയും സംയുക്തമായി സംഘടിപ്പിച്ച അന്തര്‍ദേശീയ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം കുഫോസ് വൈസ് ചാ
തിരുവല്ല: മാര്‍ അത്തനേഷ്യസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് തിരുവല്ലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോസയന്‍സും ഐക്യുഎസിയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സിനു തുടക്കമായി.
ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും പ്രമുഖ ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധര്‍, ഗവേഷകർ, വിദ്യാര്‍ഥികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മാക്ഫാസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മാക്ഫാസ്റ്റ് മാനേജരും അഡ്മിനിസ്ട്രേറ്ററുമായ ഫാ. തോമസ്കുട്ടി പതിനെട്ടില്‍ അധ്യക്ഷത വഹിച്ചു.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെ (കുഫോസ്) വൈസ് ചാന്‍സലര്‍, ഡോ. എ. ബിജു കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി സര്‍വകലാശാല, ഐസിയുഎസ് ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
സീനിയര്‍ സയന്റിസ്റ്റ് ഡോ.കെ.ബി. രമേശ് കുമാര്‍ സ്മ്മേളനം അവലോകനം ചെയ്തു. ഡോ.രാജീവ് രവീന്ദ്രന് നായര്‍, ഡോ.ഷിജു ലാൽ, നെല്‍സണ്‍ സതി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. കോളജ് പ്രിന്‍സിപ്പാള്‍ ഡോ.വര്‍ഗീസ് കെ. ചെറിയാൻ, ഡോ. ജെന്നി ജേക്കബ്, ഡോ. ടീന മെര്ലിൻ, ഡോ. ബേസില്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ബയോഇന്‍ഫോര്‍മാറ്റിക്സ്, ഓമിക്സ് ഡാറ്റാ സയന്‍സ്, ന്യൂറോസയന്‍സ്, സമകാലിക ജൈവശാസ്ത്ര ഗവേഷണങ്ങള്‍ എന്നിവയിലെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. വിവിധ കോളജുകളിലെ ഗവേഷകരും വിദ്യാര്‍ഥികളും ബയോസ്പെക്ട്രം 2കെ 26 പോസ്റ്റര്‍ പ്രസന്റേഷനും ഓറല്‍ പ്രസന്റേഷനും അവതരിപ്പിച്ചു.