x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ മാ​​സ്റ്റേ​​ഴ്‌​​സ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ൾ ര​​ണ്ടാം ദി​​ന​​വും ആ​​വേ​​ശ​​ക​​രം


Published: June 27, 2026 12:09 AM IST | Updated: June 27, 2026 12:09 AM IST

കോ​​ട്ട​​യം: മൂ​​ന്നാ​​മ​​ത് സ്റ്റീ​​ഫ​​ൻ കോ​​ശി ജേ​​ക്ക​​ബ് മെ​​മ്മോ​​റി​​യ​​ൽ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ മാ​​സ്റ്റേ​​ഴ്‌​​സ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ര​​ണ്ടാം ദി​​ന​​ത്തി​​ൽ ഫു​​ൾ-​​കോ​​ർ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​വേ​​ശം കൊ​​ടു​​മു​​ടി​​യി​​ലെ​​ത്തി . മു​​ൻ ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ താ​​ര​​ങ്ങ​​ളും അ​​ന്ത​​ർ​​ദേ​​ശീ​​യ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ൾ ഐ​​ക്ക​​ണു​​ക​​ളും അ​​ണി​​നി​​ര​​ക്കു​​ന്ന ശ​​ക്ത​​രാ​​യ കേ​​ര​​ള കൊ​​മ്പ​​ൻ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ത​​ങ്ങ​​ളു​​ടെ അ​​പ​​രാ​​ജി​​ത കു​​തി​​പ്പ് തു​​ട​​ർ​​ന്നു. 40 പ്ല​​സ് പു​​രു​​ഷ​​ന്മാ​​രു​​ടെ ലീ​​ഗി​​ൽ പൈ​​റോ സി​​റ്റി​​യെ 66-22 എ​​ന്ന കൂ​​റ്റ​​ൻ സ്കോ​​റി​​നാ​​ണ് ത​​ക​​ർ​​ത്ത​​ത്.

ക​​രു​​ത്ത​​രാ​​യ ബ്രൗ​​ളേ​​ഴ്‌​​സും അ​​പ​​രാ​​ജി​​ത കു​​തി​​പ്പ് തു​​ട​​ർ​​ന്നു 50പ്ല​​സ് വി​​ഭാ​​ഗ​​ത്തി​​ൽ മ​​ഹാ​​രാ‌​​ഷ്ട്ര മാ​​സ്റ്റേ​​ഴ്സി​​നെ 42-36നും , 35​​പ്ല​​സ് വി​​ഭാ​​ഗ​​ത്തി​​ൽ പ്രൈം ​​ടൈ​​മി​​നെ 32-20 നും , 45​​പ്ല​​സ് വി​​ഭാ​​ഗ​​ത്തി​​ൽ തെ​​ബ​​സ്കോ​​യെ 31-25 നും ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ അ​​വ​​ർ ഗ്രൂ​​പ്പി​​ൽ വ്യ​​ക്ത​​മാ​​യ മേ​​ധാ​​വി​​ത്വം ഉ​​റ​​പ്പി​​ച്ചു.

വി​​വി​​ധ പ്രാ​​യ​​പ​​രി​​ധി​​ക​​ളി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന തെ​​ബ​​സ്കോ ക്ല​​ബ്ബി​​ന് സ​​മ്മി​​ശ്ര ഫ​​ല​​ങ്ങ​​ളാ​​ണ് ര​​ണ്ടാം ദി​​നം ല​​ഭി​​ച്ച​​ത് . 35 പ്ല​​സ് പു​​രു​​ഷ​​ന്മാ​​രു​​ടെ മ​​ത്സ​​ര​​ത്തി​​ൽ കൊ​​ല്ലം ഡോ​​ക്ടേ​​ഴ്സി​​നെ 33-30ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി അ​​വ​​ർ 30 പ്ല​​സ് വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ മ​​ഹാ​​രാ​​ഷ്ട്ര​​യെ 39-33 നും 40 ​​പ്ല​​സ് വ​​നി​​താ ലീ​​ഗി​​ൽ ഇ​​ന്ത്യ ടെ​​ക്സി​​ൽ​​കോ​​യെ 30-17നും ​​ത​​ക​​ർ​​ത്തു. എ​​ന്നാ​​ൽ 30 പ്ല​​സ് പു​​രു​​ഷ​​ന്മാ​​രു​​ടെ പോ​​രാ​​ട്ട​​ത്തി​​ൽ പ്രൈം ​​ടൈ​​മി​​നോ​​ട് 50-21 പ​​രാ​​ജ​​യ​​പ്പെ​​ട്ട അ​​വ​​ർ 55പ്ല​​സ് വി​​ഭാ​​ഗ​​ത്തി​​ൽ സി​​സ്‌​​ലേ​​ഴ്‌​​സ് മൈ​​സൂ​​രി​​നെ 34-32നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
മ​​റ്റ് പ്ര​​ധാ​​ന 5 x 5 മ​​ത്സ​​ര ഫ​​ല​​ങ്ങ​​ൾ

30 പ്ല​​സ് പു​​രു​​ഷ​​ന്മാ​​ർ: ഡ്യാ​​ൻ ജൂ​​ണി​​യേ​​ഴ്സ് നൈ​​റ്റ്സ് വെ​​റ്റ​​റ​​ൻ​​സി​​നെ 34-28നും ​​സ്പാ​​ർ​​ട്ട​​ൻ​​സ് നൈ​​റ്റ്സ് വെ​​റ്റ​​റ​​ൻ​​സി​​നെ 39-27 നും ​​കീ​​ഴ​​ട​​ക്കി . ഫോ​​ർ​​ട്ട് സ്റ്റാ​​ർ​​സ് ഇ​​ന്ത്യ എം​​ബി​​എ ബം​​ഗ​​ളൂ​​രു​​വി​​നെ (51-29) അ​​നാ​​യാ​​സം മ​​റി​​ക​​ട​​ന്നു.
60 പ്ല​​സ് പു​​രു​​ഷ​​ന്മാ​​ർ: എം​​ബി​​എ ബം​​ഗ​​ളൂ​​രു എ​​ബി​​സി നാ​​ഗ്പു​​രി​​നെ 49-26 ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി .

വ​​നി​​ത​​ക​​ൾ: 40 പ്ല​​സ് ഡി​​വി​​ഷ​​നി​​ൽ ശ്രീ​​ല​​ങ്ക മാ​​സ്റ്റേ​​ഴ്‌​​സ് ഫീ​​നി​​ക്സ് ഇ​​ന്ത്യ​​യെ 22-16ന് ​​വീ​​ഴ്ത്തി. 45പ്ല​​സ് വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ർ​​ട്ട് ക്വീ​​ൻ​​സ് സ്ക്വാ​​ഷ് സ്ക്വാ​​ഡി​​നെ (27-15) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.


ഹാ​​ഫ്-​​കോ​​ർ​​ട്ടി​​ൽ
മി​​ന്ന​​ൽ വേ​​ഗ​​പ്പൂ​​രം

കോ​​ട്ട​​യം: കു​​റ​​ഞ്ഞ സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ തീ​​രു​​ന്ന​​തും വേ​​ഗ​​ത​​യേ​​റി​​യ​​തു​​മാ​​യ 3x3 ഹാ​​ഫ്-​​കോ​​ർ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ൾ ഇ ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ മാ​​സ്റ്റേ​​ഴ്‌​​സ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് ആ​​വേ​​ശം കൂ​​ട്ടി.

60പ്ല​​സ് 3x3 വി​​ഭാ​​ഗ​​ത്തി​​ൽ ന​​ട​​ന്ന ഒ​​രേ ക്ല​​ബ്ബി​​ലെ ടീ​​മു​​ക​​ൾ ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ട​​ത്തി​​ൽ തെ​​ബ​​സ്കോ റെ​​ഡ് ത​​ങ്ങ​​ളു​​ടെ സ​​ഹോ​​ദ​​ര ടീ​​മാ​​യ തെ​​ബ​​സ്കോ ഗ്രീ​​നി​​നെ ക​​ടു​​ത്ത പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ 12-8 എ​​ന്ന സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
65 പ്ല​​സ് ഡി​​വി​​ഷ​​നി​​ലെ പൂ​​ൾ ബി​​യി​​ൽ തെ​​ബ​​സ്കോ​​യെ 12-3 എ​​ന്ന ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ സ്കോ​​റി​​ന് ത​​ക​​ർ​​ത്ത് എം​​ബി​​എ ഗ്രീ​​ൻ മി​​ക​​ച്ച വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. എ​​ന്നാ​​ൽ പൂ​​ൾ എ ​​മ​​ത്സ​​ര​​ത്തി​​ൽ ക​​ടു​​ത്ത പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ ഫ​​യ​​ർ​​ബേ​​ർ​​ഡ്സ് ബ​​ഹ്‌​​റൈ​​നെ 11-9 ന് ​​എ​​ബി​​സി ബ്ലൂ ​​മ​​റി​​ക​​ട​​ന്നു.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ഏ​​റ്റ​​വും മു​​തി​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി​​യാ​​യ 70 പ്ല​​സ് മി​​ക്സ​​ഡ് സിം​​ഗി​​ൾ ലീ​​ഗ് പൂ​​ളി​​ൽ മി​​ക​​ച്ച പ്ര​​തി​​രോ​​ധ ത​​ന്ത്ര​​ങ്ങ​​ളി​​ലൂ​​ടെ ഫ​​യ​​ർ​​ബേ​​ർ​​ഡ്സ് ബ​​ഹ്‌​​റൈ​​നെ 5-3 ന് ​​തോ​​ൽ​​പ്പി​​ച്ച് എ​​യ​​ർ​​ഫോ​​ഴ്സ് വെ​​റ്റ​​റ​​ൻ​​സ് തു​​ട​​ക്കം ഗം​​ഭീ​​ര​​മാ​​ക്കി.

Tags : International Nattuvishesham District news

Recent News

Corehub Up