സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: തെള്ളകം ചൈതന്യ ഹാളിൽ ആരംഭിച്ച അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ)യുടെ സംസ്ഥാന ക്യാമ്പ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐപ്സോ ജനറൽ സെക്രട്ടറി വി.ബി. ബിനു അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, ഡോ. എ. ജോസ്, ബൈജു വയലത്ത് എന്നിവർ പ്രസംഗിച്ചു.
ഡോ. പി.കെ. ജനാർദനക്കുറുപ്പ് പതാക ഉയർത്തി. കെ. അനിൽ കുമാർ, കെ. ദേവകി, ഇ. വേലായുധൻ എന്നിവർ പ്രസംഗിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളെക്കുറിച്ച് നടന്ന ക്ലാസ് ഡോ. കെ.എം. സീതി നയിച്ചു. വി. ജയപ്രകാശ്, പി.കെ. ആനന്ദക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
ഇന്നു സമാപനത്തോടനുബന്ധിച്ച് ക്യൂബൻ ഐക്യദാർഢ്യ സമ്മേളനം നടത്തും. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിക്കും. കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
Tags : NattuVishasham DistrictNews