x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​ബ്രാ​ലൈ​നി​ലെ ഇ​രു​മ്പു​കു​റ്റി വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു


Published: February 12, 2026 05:09 AM IST | Updated: February 12, 2026 05:09 AM IST

പൊ​ൻ​കു​ന്നം: സീ​ബ്രാ​ലൈ​നി​ലെ ഇ​രു​മ്പു​കു​റ്റി വ​ഴി​യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​കു​ന്നു. പൊ​ൻ​കു​ന്ന​ത്ത് ദേ​ശീ​യ​പാ​ത 183ൽ​നി​ന്നും സം​സ്ഥാ​ന​പാ​ത​യി​ലെ മ​ണി​മ​ല റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ഭാ​ഗ​ത്തെ സീ​ബ്രാലൈ​നി​ലാ​ണ് ഇ​രു​മ്പു​കു​റ്റി​യു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​യു​ടെ വ​സ്ത്രം കു​റ്റി​യി​ൽ ഉ​ട​ക്കി ത​ട്ടി​വീ​ഴു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​റ്റു പ​ല​ർ​ക്കും പ​രി​ക്കേ​റ്റ​താ​യും പ​രാ​തി​യു​ണ്ട്.

സീ​ബ്രാ​ലൈ​നി​ൽ ത​ട​സ​മാ​യി നി​ന്നി​രു​ന്ന ദി​ശാ​ബോ​ർ​ഡ് ചു​വ​ട് മു​റി​ച്ചുമാ​റ്റി​യ​താ​ണ്. സ്ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന സീ​ബ്രാ​ലൈ​നി​ലെ ഇ​രു​മ്പു​കു​റ്റി എ​ത്ര​യും വേ​ഗം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെട്ടു.

Tags : nattu vishesham Iron bars zebra crossing

Recent News

Corehub Up