x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത്തി​ക്ക​ര -മീ​നാ​ട് പാ​ല​മു​ക്ക് റോ​ഡ് മു​ങ്ങി

വെബ് ഡെസ്ക്
Published: August 2, 2026 11:44 PM IST | Updated: August 2, 2026 11:44 PM IST

ഇ​ത്തി​ക്ക​ര​യി​ലെ വെ​ള്ള​ക്കെ​ട്ട്

ചാ​ത്ത​ന്നൂ​ര്‍: ഇ​ത്തി​ക്ക​ര വ​യ​ല്‍ പ്ര​ദേ​ശ​ത്ത് വീ​ടു​ക​ളി​ല്‍ വെ​ള​ളം ക​യ​റി. ഇ​ത്തി​ക്ക​ര -മീ​നാ​ട് പാ​ല​മു​ക്ക് റോ​ഡ് മു​ങ്ങു​ക​യും ചെ​യ്തു. വെ​ള്ള​ക്കെ​ട്ടാ​യി മാ​റി​യ റോ​ഡി​ലൂ​ടെ കാ​ല്‍​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യി. വെ​ള്ളം പ​മ്പ് ചെ​യ്ത നീ​ക്കം ചെ​യ്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ഇ​ത്തി​ക്ക​ര​യാ​റി​ന് സ​മാ​ന്ത​ര​മാ​യ പ്ര​ദേ​ശ​മാ​ണ് ഇ​ത്തി​ക്ക​ര വ​യ​ല്‍. ജ​ന​വാ​സ കേ​ന്ദ്ര​മാ​ണ് ഈ ​പ്ര​ദേ​ശം.

ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ വെ​ള്ളം ഇ​ത്തി​ക്ക​ര​യാ​റ്റി​ലൂ​ടെ ഒ​ഴു​കി​പ്പോ​വു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ ദേ​ശീ​യപാ​ത നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ​പാ​ലം നി​ര്‍​മി​ക്കാ​ന്‍ വേ​ണ്ടി ന​ദി​ക്ക് കു​റു​കെ മ​ണ്ണി​ട്ട് നി​ക​ത്തി.

പാ​ലം പ​ണി പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും പാ​ല​ത്തി​ന്റെ തൂ​ണു​ക​ള്‍ നി​ര്‍​മി​ക്കാ​നാ​യി ന​ദി​യി​ല്‍ നി​ര്‍​മ്മി​ച്ച മ​ണ്‍ ബ​ണ്ട് ഇ​തു​വ​രെ നീ​ക്കം ചെ​യ്തി​ട്ടി​ല്ല.വ​ലി​യ മ​ഴ​ക്കാ​ല​മാ​കു​മ്പോ​ള്‍ ക​ട​ല്‍ വെ​ള്ളം ന​ദി​യി​ലൂ​ടെ മു​ക​ളി​ലേ​ക്ക് ക​യ​റാ​റു​ണ്ട്. ഇ​ത്തി​ക്ക​ര​യി​ല്‍ ബ​ണ്ട് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ മു​ക​ളി​ലേ​ക്ക് വെ​ള്ളം പോ​കു​ന്നി​ല്ല. കെ​ട്ടി കി​ട​ക്കു​ന്ന ഈ ​വെ​ള്ള​വും ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ വെ​ള്ള​വും ത​ങ്ങി നി​ല്ക്കു​ന്ന​തി​നാ​ലാ​ണ് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​ത്.ഇ​ത്തി​ക്ക​ര​മൂ​ഴി​യി​ല്‍ ഭാ​ഗ​ത്തും വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

 

Tags :

Recent News

Corehub Up