x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീധനപീഡനം: ഭർത്താവിനും മാതാവിനും എതിരേ കേസ്

വെബ് ഡെസ്ക്
Published: August 3, 2026 02:05 AM IST | Updated: August 3, 2026 02:05 AM IST

പ്രതീകാത്മക ചിത്രം

ക​ഴ​ക്കൂ​ട്ടം: സ്ത്രീ​ധ​നം കു​റ​ഞ്ഞു​പോ​യെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി​യെ​യും ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞി​നെ​യും മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നും ഭ​ർ​തൃ​മാ​താ​വി​നു​മെ​തി​രെ ശ്രീ​കാ​ര്യം പോ​ലീ​സ് കേ​സെ​ടു​ത്തു. പൗ​ഡി​കോ​ണം പ​ന​വി​ള സ്വ​ദേ​ശി ഷൈ​ജു (40), മാ​താ​വ് ത​ങ്ക​മ​ണി (62) എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്. ചെ​മ്പ​ഴ​ന്തി ശോ​ഭാ ഭ​വ​നി​ൽ അ​ശ്വ​തി (32) യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വി​വാ​ഹ​സ​മ​യ​ത്തു ന​ൽ​കി​യ ആ​ഭ​ര​ണ​ങ്ങ​ളും ര​ണ്ടു ല​ക്ഷം രൂ​പ​യും പോ​രെ​ന്നു പ​റ​ഞ്ഞു മാ​താ​വി​ന്‍റെ അ​നു​മ​തി​യോ​ടെ ഷൈ​ജു നി​ര​ന്ത​രം അ​ശ്വ​തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണു പ​രാ​ത്രി. പീ​ഡ​നം സ​ഹി​ക്കാ​നാ​വാ​തെ ക​ഴി​ഞ്ഞ ജൂ​ലൈ 27ന് ​അ​ശ്വ​തി കു​ഞ്ഞു​മാ​യി സ്വ​ന്തം കു​ടും​ബ​വീ​ട്ടി​ലേ​ക്ക് മാ​റി​ത്താ​മ​സി​ച്ചു. അ​ന്നു​ത​ന്നെ വീ​ട്ടി​ലെ​ത്തി​യ ഷൈ​ജു കു​ഞ്ഞി​നെ എ​ടു​ത്തു​കൊ​ണ്ടു​പോ​യി​രു​ന്നു.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ കു​ഞ്ഞി​നെ തി​രി​കെ വാ​ങ്ങാ​നാ​യി അ​മ്മ​യോ​ടൊ​പ്പം ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി​യ അ​ശ്വ​തി​യെ ഷൈ​ജു​വും മാ​താ​വും ചേ​ർ​ന്നു ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അശ്വതിയുടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെടുത്തു.

Tags : NattuVishasham DistrictNews

Recent News

Corehub Up