x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​വ​ര്‍​ഷം ക​രു​ത്താ​ര്‍​ജി​ച്ചു: അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ പൂ​ കര്‍​ഷ​ക​ര്‍​ക്ക് പ്ര​തീ​ക്ഷ

വെബ് ഡെസ്ക്
Published: August 3, 2026 02:50 AM IST | Updated: August 3, 2026 02:50 AM IST

ഗു​ണ്ട​ല്‍​പേ​ട്ട​യി​ലെ വാ​ടാ​മു​ല്ല കൃ​ഷി​യി​ടം.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ല​വ​ര്‍​ഷം വീ​ണ്ടും ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ പൂ​ക്ക​ര്‍​ഷ​ക​ര്‍​ക്ക് പു​തു പ്ര​തീ​ക്ഷ.

വ​യ​നാ​ടി​നോ​ട് ചേ​ര്‍​ന്ന ഗു​ണ്ട​ല്‍​പേ​ട്ട ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ​യും ഉ​ട​ന്‍ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് കൃ​ഷി​യി​റ​ക്കി​യ ക​ര്‍​ഷ​ക​ര്‍. ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ മ​ഴ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ വാ​ടാ​മു​ല്ല, മ​ഞ്ഞ ചെ​ണ്ടു​മ​ല്ലി തു​ട​ങ്ങി​യ ഓ​ണ​പ്പൂ​ക്ക​ളു​ടെ​യും വി​വി​ധ പ​ച്ച​ക്ക​റി വി​ള​ക​ളു​ടെ​യും വ​ള​ര്‍​ച്ച മു​ര​ടി​ച്ചി​രു​ന്നു. ആ​വ​ശ്യ​ത്തി​ന് ജ​ല​ല​ഭ്യ​ത ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും ചെ​ടി​ക​ള്‍ ക​രി​ഞ്ഞു​തു​ട​ങ്ങി​യി​രു​ന്നു.

അ​ത്തം ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ മ​ഴ മാ​റി​നി​ന്ന​ത് ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. മ​ഴ​യെ ആ​ശ്ര​യി​ച്ചാ​ണ് ഭൂ​രി​ഭാ​ഗം കൃ​ഷി പ​രി​പാ​ലി​ച്ചി​രു​ന്ന​ത്. മ​ഴ ല​ഭി​ക്കാ​താ​യ​തോ​ടെ ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ല്‍ വെ​ള്ള​മെ​ത്തി​ച്ച് ജ​ല​സേ​ച​നം ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ഒ​രു ടാ​ങ്ക് വെ​ള്ള​ത്തി​ന് 1,000 മു​ത​ല്‍ 3,000 രൂ​പ​വ​രെ ചെ​ല​വാ​കു​ന്ന​തോ​ടെ കൃ​ഷി​ച്ചെ​ല​വ് കു​ത്ത​നെ ഉ​യ​ര്‍​ന്നു. ജ​ല​സേ​ച​ന സൗ​ക​ര്യ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ചി​ല​ര്‍ പൂ​ക്കൃ​ഷി ഉ​പേ​ക്ഷി​ക്കാ​നും നി​ര്‍​ബ​ന്ധി​ത​രാ​യി. ഒ​രു ഏ​ക്ക​ര്‍ വാ​ടാ​മു​ല്ല കൃ​ഷി​ക്ക് ഏ​ക​ദേ​ശം 10,000 രൂ​പ ചെ​ല​വാ​കു​ന്ന​തി​നൊ​പ്പം ജ​ല​സേ​ച​ന​ത്തി​നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ അ​ധി​ക​മാ​യി മു​ട​ക്കേ​ണ്ടി​വ​രു​ന്ന​താ​യും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

മ​ഴ വൈ​കി​യാ​ല്‍ ഓ​ണ​ക്കാ​ല​ത്ത് പൂ​ക്ക​ളു​ടെ ല​ഭ്യ​ത കു​റ​യു​ക​യും വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന​യു​ണ്ടാ​കു​ക​യും ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ല്‍​ക്കു​ന്നു. എ​ന്നാ​ല്‍ വ​യ​നാ​ട്ടി​ല്‍ കാ​ല​വ​ര്‍​ഷം വീ​ണ്ടും സ​ജീ​വ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ല​ഭി​ച്ചാ​ല്‍ ഓ​ണ​വി​പ​ണി​ക്കാ​യു​ള്ള പൂ​ക്കൃ​ഷി​യെ ഒ​രു പ​രി​ധി​വ​രെ ര​ക്ഷി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വ​ര്‍.

Tags : NattuVishasham DistrictNews

Recent News

Corehub Up