x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​റ​മ്പി​ക്കു​ളം വ​ന​പാ​ത​യി​ൽ മ​രം​വീ​ണ് ഗ​താ​ഗ​തം മു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 3, 2026 03:38 AM IST | Updated: August 3, 2026 03:38 AM IST

തൂ​ണ​ക്ക​ട​വി​നു​സ​മീ​പം റോ​ഡി​നു കു​റു​കേ​വീ​ണ മ​രം മു​റി​ച്ചു​നീ​ക്കു​ന്നു.

മു​ത​ല​മ​ട: പ​റ​മ്പി​ക്കു​ളം വ​ന​പാ​ത​യി​ൽ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് തൂ​ണ​ക്ക​ട​വി​നു​സ​മീ​പം ഡാം​വ്യൂ​പോ​യി​ന്‍റി​ന​ടു​ത്താ​ണ് സം​ഭ​വം.

കെ​എ​സ്ആ​ർ​ടി​സി, മൊ​ബൈ​ൽ മാ​വേ​ലി​സ്റ്റോ​ർ ഉ​ൾ​പ്പെ​ടെ ഇ​ത​ര​വാ​ഹ​ന​ങ്ങ​ളും വ​ന​പാ​ത​യി​ൽ അ​ക​പ്പെ​ട്ടു. വി​വ​ര​മ​റി​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും മ​റ്റു തൊ​ഴി​ലാ​ളി​ക​ളം ഒ​രു​മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്നി​ച്ച് മ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. ക​ന​ത്ത മ​ഴ​കാ​ര​ണം വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് പ​റ​ന്പി​ക്കു​ള​ത്തേ​ക്കു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags : Nattuvishesham Districtnews Traffic disrupted

Recent News

Corehub Up