പ്രസിഡന്റ് നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്യുന്നു.
പുത്തനങ്ങാടി: പുത്തനങ്ങാടി സെന്റ് മേരീസ് കോളജിൽ ആന്റി നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൂഫാൻ ലഹരിവിരുദ്ധ കാന്പയിന് തുടക്കമായി. കോളജ് ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ റവ. ഡോ. ഡെന്നി സി.എം. അധ്യക്ഷത വഹിച്ചു.പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ കോളജിന്റെ ആന്റി നാർക്കോട്ടിക് സെല്ലിന്റെ ലോഗോ പ്രകാശനം ചെയ്തു.എൻഎസ്എസ് യൂണിറ്റിന്റെ ഈ വർഷത്തെ പ്രധാന പദ്ധതിയായ "സഹപാഠിക്കൊരു സ്നേഹഭവനം' പ്രഖ്യാപനവും നടത്തി.
ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ സ്കിറ്റ് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ പുലിപ്ര, പഞ്ചായത്ത് അംഗം കുഞ്ഞുമൊയ്തീൻ, കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ചാക്കോ കൊച്ചുപറന്പിൽ, ആന്റി നാർക്കോട്ടിക് സെൽ കോ ഓർഡിനേറ്റർ കെ.പി. അനിത, ടി.കെ.റെജീന, മുനാസർ ബാസിൽ, പിയൂഷ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews