ലോകകപ്പ് ഫുട്ബോള്‍ മത്സരം കഴിഞ്ഞിട്ടും അഴിച്ചു മാറ്റാതെ ഫ്ളക്സ് ബോര്‍ഡുകള്‍.
മഞ്ചേരി: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ പൂര്‍ത്തിയായിട്ടും തെരുവുകളില്‍നിന്ന് ഫ്ളക്സ് ബോര്‍ഡുകള്‍ മാറ്റാത്തവര്ക്കെതിരേ നടപടിക്കൊരുങ്ങി നഗരസഭ. മത്സരം കഴിഞ്ഞതോടെ ഇത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നഗരസഭാ നഗരസഭാ സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനെത്തുടര്‍ന്ന് ചിലരൊക്കെ ബോര്‍ഡുകള്‍ നീക്കം ചെയ്തുവെങ്കിലും നിരവധി ബോര്‍ഡുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസമുണ്ടാക്കുന്ന തരത്തില്‍ നിരത്തില്‍ അവശേഷിക്കുകയാണ്.
ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് തുടങ്ങിയ ടീമുകളുടേതാണ് ഏറെയും. ഇഷ്ട ടീം പരാജയപ്പെട്ടതോടെ ബോര്‍ഡ് വയ്ക്കാന്‍ കാണിച്ച ആവേശം ഇവ അഴിച്ചുമാറ്റാന്‍ ആരാധകര്‍ കാണിക്കുന്നില്ല. ഇതോടെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരേ പിഴ ചുമത്താന്‍ നഗരസഭ തീരുമാനിച്ചത്.
Tags : NattuVishasham DistrictNews