x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്കു​ക​ൾ ജ​പ്തി ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട്: ക​ർ​ഷ​ക​ർ ഭീ​തി​യി​ൽ

വെബ് ഡെസ്ക്
Published: August 3, 2026 02:51 AM IST | Updated: August 3, 2026 02:51 AM IST

പു​ൽ​പ്പ​ള്ളി: വാ​യ്പാ കു​ടി​ശി​ഖ​യു​ടെ പേ​രി​ൽ ബാ​ങ്കു​ക​ൾ ജ​പ്തി ലേ​ല ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 1800 ഓ​ളം ക​ർ​ഷ​ക​ർ ഭീ​തി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് ക​ർ​ഷ​ക​രു​ടെ ഭൂ​മി ബാ​ങ്ക് ലേ​ലം ചെ​യ്ത​തോ​ടെ​യാ​ണ് ആ​ശ​ങ്ക വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ജ​പ്തി ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ബാ​ങ്കു​ക​ൾ പി​ൻ വാ​ങ്ങി​യെ​ങ്കി​ലും ഇ​പ്പോ​ൾ കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ഭൂ​മി ലേ​ലം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.

സ​ഹ​ക​ര​ണ​ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​വു​മൊ​ക്കെ​യാ​ണ് ക​ർ​ഷ​ക​രു​ടെ വാ​യ്പാ തി​രി​ച്ച​ട​വ് മു​ട​ങ്ങാ​ൻ കാ​ര​ണം.

ക​ർ​ഷ​ക​ർ എ​ടു​ത്ത വാ​യ്പ​ക​ളു​ടെ പി​ഴ​പ്പ​ലി​ശ​യും പ​ലി​ശ​യും ഒ​ഴി​വാ​ക്കി 2027 മാ​ർ​ച്ച് വ​രെ ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് ക​ർ​ഷ​ക​ർ​ക്ക് വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​നു​ള്ള സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. ഇ​ത് സം​ബ​ന്ധി​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​പ്പോ​ൾ വാ​യ്പാ കു​ടി​ശി​ഖ​യു​ടെ പേ​രി​ൽ പു​തു​ത​ല​മു​റ ബാ​ങ്കു​ക​ൾ പു​റ​മേ​നി​ന്നും ആ​ളു​ക​ളെ​യി​റ​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം അ​ട​പ്പി​ക്കു​ന്ന സ​മീ​പ​ന​വും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കേ​ണ്ട രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന ബാ​ങ്കു​ക​ൾ​ത​ന്നെ ജ​പ്തി ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ എ​ന്ത് ചെ​യ്യു​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും. ക​ർ​ഷ​ക​രെ ഈ ​പ്ര​തി​സ​ന്ധി​യി​ൽ നി​ന്നും ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​വ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Tags : NattuVishasham DistrictNews

Recent News

Corehub Up