ലൈജി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
തലപ്പുഴ: എയിംസ്വേ ഡെവലപ്മെന്റ് സൊസൈറ്റി തവിഞ്ഞാലും ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഇന്ത്യയും സംയുക്തമായി കാപ്പി കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു.ഏഴാംവാര്‍ഡ് അംഗം മെംബര്‍ ലൈജി തോമസ് ഉദ്ഘാടനം ചെയ്തു. എയിംസ്വേ ഡെവലപ്മെന്റ് സൊസൈറ്റി നാഷണല്‍ പ്രസിഡന്റ് സന്ദീപ് സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി. പുനരുജ്ജീവന കൃഷി രീതിയെക്കുറിച്ച് ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഇന്ത്യ ഫീല്‍ഡ് കോഓര്‍ഡിനേറ്റര്‍ നിഖിത ക്ലാസെടുത്തു.
കാപ്പി കൃഷിയിലെ പുതിയ സാങ്കേതിക വിദ്യകള്‍, വിപണന സാധ്യതകള്‍, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവയെക്കുറിച്ച് സെമിനാറില്‍ ചര്‍ച്ച ചെയ്തു. എയിംസ്വേ ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ സുപ്രിയ സുരേന്ദ്രന്, എയിംസ്വേ ഡെവലപ്മെന്റ് സൊസൈറ്റി തവിഞ്ഞാല്‍ പ്രസിഡന്റ് കെ.ടി. തോമസ്, സെക്രട്ടറി ജിന്സണ്, ട്രഷറര്‍ രജിത് അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews