ടി.കെ.എ. ഷാഫി ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്തംബർ 19ന് നടത്തുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുന്നതിനായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കഐസ്ടിഎ) ജില്ലാ പ്രവർത്തക കണ്വൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പള പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കണമെന്ന് കണ്വൻഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.എസ്. അജിത്ത് ലൂക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ.കെ. ബിനു, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങളായ സി.ടി. ശ്രീജ, സി. ഷക്കീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. വീരാപ്പു, ആർ.പി. ബാബുരാജ്, ഷൈജിടി. മാത്യു, ജില്ലാ ഭാരവാഹികളായ എം. പ്രഹ്ലാദ്കുമാർ, ടി. മുസ്തഫ, രജനി, സി. ഹരിദാസ്, സി. രതീഷ്, ജില്ലാ സെക്രട്ടറി കെ. സരിത, ട്രഷറർ ടി. രത്നാകരൻ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews