x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത​ല​പ്പൊ​ഴി​ ക​ട​ലി​ൽ കാ​ണാ​താ​യ​ ഫ്രീമോന്‍റെ മൃതദേഹം തീരത്തടിഞ്ഞു

വെബ് ഡെസ്ക്
Published: August 3, 2026 02:14 AM IST | Updated: August 3, 2026 02:14 AM IST

ഫ്രീ​മോ​ൻ

ചി​റ​യി​ൻ​കീ​ഴ്: മു​ത​ല​പ്പൊ​ഴി അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞു. അ​ഞ്ചു​തെ​ങ്ങ് കൊ​ച്ചു​മേ​ത്ത​ൻ​ക​ട​വ് ക​ട​വ​ത്ത് പു​ര​യി​ട​ത്തി​ൽ അ​മ്പി​ളി ഹൗ​സി​ൽ ഫ്രീ​മോ​ന്‍റെ (26) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ണാ​ന്തു​റ​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഇ​ന്നു രാ​വി​ലെ 9.30ന് ​അ​ഞ്ചു​തെ​ങ്ങ് സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ഫ്രീ​മോ​ന്‍റെ പി​താ​വ് ര​ജ​നി​കു​മാ​ർ വി​ദേ​ശ​ത്താ​ണ്. അ​ദ്ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തും. അ​തി​നു​ശേ​ഷം ആ​കും സം​സ്കാ​രം. അ​തു​വ​രെ മൃ​ത​ദേ​ഹം ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​റി​നു സ​മീ​പ​ത്തെ ക​ട​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജോ​സ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​ത്തി​ൽ മ​റ്റു നാ​ലു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി ക​ട​ലി​ലേ​ക്കു പോ​ക​വേ​യാ​ണ് വ​ള്ളം മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ര​യി​ലേ​ക്ക് നീ​ന്തി​യ ജോ​സി​നെ​യും സ്മി​ത്തി​നെ​യും മ​റ്റു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷി​ച്ചു. ഷി​ജി​ൻ, ഫ്രീ​മോ​ൻ എ​ന്നി​വ​ർ പു​ലി​മു​ട്ടി​നോ​ട് അ​ടു​ത്തു​വ​രെ നീ​ന്തി​യെ​ത്തി​യ​താ​യി മ​റ്റു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു​ശേ​ഷം ഇ​രു​വ​രേ​യും കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഷി​ജി​നു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഫ്രീ​മോ​ൻ അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ: അ​മ്പി​ളി. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​നി​ഫ​ർ, ഏ​യ്ഞ്ച​ൽ.

Tags : NattuVishasham DistrictNews

Recent News

Corehub Up