ഉയരമുള്ള മൺതിട്ടയിൽനിന്ന് മണ്ണിടിഞ്ഞുവീണ നിലയിൽ.
നെടുമങ്ങാട്: ശക്തമായ മഴയിൽ നെടുമങ്ങാട് മേഖലയിൽ രണ്ടു വീടുകൾ തകർന്നു. പനവൂർ വിശ്വപുരം കരിഞ്ച വിനോദ് ഭവനിൽ വിനോദിന്റെ വീടിനു സമീപത്തെ ഉയരമുള്ള മൺതിട്ടയിൽനിന്നും മണ്ണിടിഞ്ഞു വീണാണ് വീടു തകർന്നത്. കൂറ്റൻപാറ വീണതിനെ തുടർന്ന് വീടിനു ഭാഗികമായി നാശം സംഭവിച്ചിട്ടുണ്ട്. അയൽവാസിയുടെ പുരയിടത്തിൽ നിന്നാണ് കല്ലും മണ്ണും പതിച്ചത്.
കൊറളിയോട് റോഡരികത്ത് വീട്ടിൽ സിന്ധുവിന്റെ വീടിന്റെ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്നുപോയി. മഴ നനഞ്ഞ ഭാഗത്തെ ഭിത്തിക്ക് വിള്ളൽ വീഴുകയും വീടിനുള്ളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. മേൽക്കൂരയിലെ രണ്ടു ഷീറ്റുകളാണ് കാറ്റിൽ പറന്നുപോയത്.
Tags : NattuVishasham DistrictNews