x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: August 3, 2026 02:08 AM IST | Updated: August 3, 2026 02:08 AM IST

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധ​ഘി​ച്ചു ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ​നി​ന്ന്.

തി​രു​വ​ന​ന്ത​പു​രം: പോ​ങ്ങു​മ്മൂ​ട് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞ 26ന് ​ആ​രം​ഭി​ച്ച വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ സ​മാ​പി​ച്ചു. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ലൂ​ര്‍​ദ് ഫൊ​റോ​ന വി​കാ​രി​യു​മാ​യ മോ​ണ്‍.​ ഡോ. ജോ​ണ്‍ വ​ര്‍​ഗീ​സ് തെ​ക്കേ​ക്ക​ര മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ആ​രം​ഭി​ച്ച ജ​പ​മാ​ല, വി​ശു​ദ്ധ കു​ര്‍​ബാ​ന, മ​ധ്യസ്ഥ പ്രാ​ര്‍​ഥ​ന എ​ന്നീ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്കു കെ​സി​എ​സ്എ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​ ജേ​ക്ക​ബ് ക​ള​ത്തി​വീ​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രു​ന്നു.

തു​ട​ര്‍​ന്നു ന​ട​ന്ന ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു. സ്‌​നേ​ഹ​വി​രു​ന്നോ​ടെ ഈ ​വ​ര്‍​ഷ​ത്തെ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ സ​മാ​പി​ച്ചു.

 

Tags : NattuVishasham DistrictNews

Recent News

Corehub Up