ജിഷ്ണു
നെയ്യാറ്റിന്‍കര: അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധേയനായ എസ്.എസ്. ജിഷ്ണുദേവ് സംവിധാനം ചെയ്ത റോട്ടണ് സൊസൈറ്റി എന്ന ചിത്രത്തിന് 150 ലേറെ പുരസ്കാരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്സ്. ജിഷ്ണുവിനു ലഭിച്ച അംഗീകാരത്തില്‍ ജന്മനാടായ പെരുന്പഴുതൂര്‍ ഗ്രാമത്തിനും ആഹ്ളാദം.
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എൻജിനിയറിംഗ് ബിരുദധാരിയായ ജിഷ്ണു സംവിധായകന്, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വരാഹ ഫിലിംസ് എന്ന ബാനറിലാണ് സിനിമകള്‍ നിര്‍മിക്കുന്നത്. 2019-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമായ ഉപമയ്ക്ക് 120 ലേറെ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ചു. തമിഴിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമയായ അമാനുഡയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
72 മിനിറ്റ് നീളുന്ന തുടര്‍ച്ചയായ സിങ്ക് സൗണ്ട് റിക്കാർഡിംഗ് അനുഭവം പകരുന്ന "ചില സാങ്കേതിക കാരണങ്ങളാല്‍', ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രോം എന്ന രോഗം ആസ്പദമാക്കിയുള്ള "മൈ സെല്‍ഫ് ക്ലമന്റ്' എന്നിവയാണ് മറ്റു ചിത്രങ്ങള്‍. സമൂഹത്തിന്റെ മോശമായ വശങ്ങളെ ശക്തമായ രീതിയില്‍ വിമര്‍ശിക്കുന്ന റോട്ടണ് സൊസൈറ്റി ഫൗണ്ട് ഫൂട്ടേജ് മെത്തേഡില്‍ ചിത്രീകരിച്ച ഫീച്ചര്‍ ഫിലിമാണ്. ഇന്ത്യയിലും വിദേശത്തുമായി 150 ലേറെ പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായ ചിത്രത്തിന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമതികള്‍ ലഭിച്ച ഫൗണ്ട് ഫൂട്ടേജ് സിനിമയ്ക്കുള്ള അമേരിക്ക ബുക്ക് ഓഫ് റിക്കാർഡ് സിന്റെ വേള്‍ഡ് റിക്കാർഡാണ് ഇപ്പോള്‍ ലഭിച്ചത്.
Tags : NattuVishasham DistrictNews