ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്നു.
തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍, നസ്രാണി കുടുംബ സംഗമവും യുവദമ്പതി കണ്‍വന്‍ഷനും സംഘടിപ്പിച്ചു. കഴക്കൂട്ടം ജോണ്‍ പോള്‍ രണ്ടാമന് യൂത്ത് സെന്ററില്‍ നടന്ന പരിപാടിയില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കുടുംബം വിശ്വാസത്തിന്റെ അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയ അന്തരീക്ഷം എല്ലായിപ്പോഴും കുടുംബങ്ങളിൽ സൃഷ്ടിക്കുന്നതിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ഡോ. ജോൺ തെക്കേക്കര, ഫാ. ജോസഫ് പാറക്കൽ, ഫാ. ഗ്രിഗറി മേപ്പുറം, ഫാ. ബ്ലസ് കരി ങ്ങണാ മറ്റം തുടങ്ങിയവർ നേതൃത്വം നൽകി. തിരുവനന്തപുരം, അമ്പൂരി ഫൊറോനകളുടെ കീഴിലുള്ള ദേവാലയങ്ങളില്‍ നിന്നുമുള്ള വിശ്വാസികൾ പങ്കെടുത്തു.
Tags : NattuVishasham DistrictNews