പ്രതീകാത്മക ചിത്രം
ചേർത്തല: തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ കുരിശിന്റെയും പരിശുദ്ധ വ്യാകുലമാതാവിന്റെയും സംയുക്ത ദർശന തിരുനാൾ 19, 20 തിയതികളിൽ നടക്കും. 19ന് വൈകുന്നേരം 4.30ന് പതാകപ്രയാണം.
അഞ്ചിന് ജപമാല. 5.30 ന് പ്രസുദേന്തി വാഴ്ച. ആറിന് വികാരി ഫാ.ഡോ. മരിയാൻ അറയ്ക്കലിന്റെ കാർമികത്വത്തിൽ കൊടിയേറ്റ്. 6.15 ന് ഫാ. വർഗീസ് ചെറുതായിലിന്റെ കാർമികത്വത്തിൽ സമൂഹദിവ്യബലി, വചനപ്രഘോഷണം-ഫാ. ജോസഫ് കരിത്തോടത്ത്.
തുടര്ന്ന് വേസ്പര, വിശുദ്ധ കുർബാനയുടെ ആശീർവാദം. തിരുനാൾ ദിനമായ 20 ന് വൈകുന്നേരം അഞ്ചിന് ഫാ. ജെറിൻ ജോർജ് എത്തോതറയുടെ മുഖ്യ കാർമികത്വത്തിൽ സമൂഹദിവ്യബലി, ഫാ. ആന്റണി നെടുംപറമ്പിൽ വചനപ്രഘോണം നടത്തും. തുടര്ന്ന് പ്രദക്ഷിണം, വിശുദ്ധ കുർബാനയുടെ ആശീർവാദം, കൊടിയിറക്കൽ.