x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ര​യ​ൻ​പാ​റ അ​പ​ക​ട​സ്ഥ​ല​ത്ത് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും

വെബ് ഡെസ്ക്
Published: July 23, 2026 02:36 AM IST | Updated: July 23, 2026 02:36 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ർ-​ഇ​രി​ട്ടി റോ​ഡി​ൽ ന​ര​യ​ൻ​പാ​റ​യ്ക്ക​ടു​ത്ത് ഇ​ട​യ്ക്കി​ടെ അ​പ​ക​ട​മു​ണ്ടാ​കു​ന്ന സ്ഥ​ലം പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പി​ഡ​ബ്ല്യൂ​ഡി (നി​ര​ത്ത്) വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി 24 ന് ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ റോ​ഡ് സു​ര​ക്ഷാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് നി​ർ​ദേ​ശി​ച്ചു. അ​ന്ന് ത​ന്നെ വാ​രം ടൗ​ണി​ൽ ഗ​താ​ഗ​ത​കു​രു​ക്കി​നി​ട​യാ​ക്കു​ന്ന സ്ഥ​ല​വും സ​ന്ദ​ർ​ശി​ക്ക​ണം.

ന​ര​യ​ൻ​പാ​റ​യ്ക്ക​ടു​ത്ത് അ​പ​ക​ട സാ​ധ്യ​ത കു​റ​യ്ക്കാ​ൻ എ​ന്തൊ​ക്കെ ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് പ​രി​ശോ​ധി​ക്കും. ഇ​വി​ടെ സു​ര​ക്ഷാ ബോ​ർ​ഡു​ക​ളും നോ ​ഓ​വ​ർ​ടേ​ക്കിം​ഗ് ബോ​ർ​ഡും റ​മ്പി​ൾ സ്ട്രി​പ്പു​ക​ളും സ്ഥാ​പി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ യോ​ഗ​ത്തെ അ​റി​യി​ച്ചു.
ക​ണ്ണൂ​ർ-​ക​ക്കാ​ട് മെ​യി​ൻ റോ​ഡി​ൽ സീ​ബ്ര ലൈ​ൻ, സ്കൂ​ൾ സോ​ൺ അ​ട​യാ​ള ബോ​ർ​ഡു​ക​ൾ, സ്പീ​ഡ് ബ്രേ​ക്ക​ർ എ​ന്നി​വ സ്ഥാ​പി​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​ശ​ത്തും ന​ട​പ്പാ​ത​യി​ല്ലാ​ത്ത ഭാ​ഗ​ത്ത്‌ ഹാ​ൻ​ഡ് റെ​യ്‌​ലോ​ട് കൂ​ടി​യ ന​ട​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഈ ​ഭാ​ഗ​ത്ത് ന​ട​പ്പാ​ത​യി​ൽ കൈ​യേ​റ്റ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ത് മാ​റ്റ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

ആ​റോ​ൺ യു​പി സ്കൂ​ളി​ന് മു​ന്നി​ലെ റോ​ഡി​ൽ സ്കൂ​ൾ ഉ​ണ്ടെ​ന്നു​ള്ള​തി​ന്‍റെ അ​റി​യി​പ്പോ അ​ട​യാ​ള​ങ്ങ​ളോ ഇ​ല്ലെ​ന്നും ഇ​ത് അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

വ​ള​പ​ട്ട​ണം പാ​ലം-​പാ​പ്പി​നി​ശേ​രി-​പു​തി​യ​തെ​രു ഭാ​ഗ​ത്ത് തെ​രു​വ് വി​ള​ക്ക് സ്ഥാ​പി​ക്കാ​ൻ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ വ​ള​പ​ട്ട​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദേ​ശം ന​ല്ക​ണം. ത​ല​ശേ​രി-​കൂ​ത്തു​പ​റ​മ്പ് റോ​ഡി​ൽ ഓ​വു​ചാ​ലി​ന്‍റെ സ്ലാ​ബ് ഇ​ള​കി അ​പ​ക​ട​സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്ന വി​ഷ​യ​ത്തി​ൽ സ്ലാ​ബു​ക​ൾ ന​ന്നാ​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി​യ​താ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ മ​റു​പ​ടി ന​ൽ​കി.

യോ​ഗ​ത്തി​ൽ ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി. ​വി​നോ​ദ്കു​മാ​ർ, കി​യാ​ൽ സി​ഒ​ഒ വി.​കെ. അ​ശ്വ​നി കു​മാ​ർ, ക​ണ്ണൂ​ർ സി​റ്റി എ​സി​പി (ന​ർ​കോ​ട്ടി​ക്സ്) വി.​എ. സു​രേ​ഷ്, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത്, ദേ​ശീ​യ​പാ​ത, മോ​ട്ടോ​ർ വാ​ഹ​നം, കെ​എ​സ്ആ​ർ​ടി​സി, ജ​ല​സേ​ച​നം, ബി​എ​സ്എ​ൻ​എ​ൽ, ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണം, പോ​ലീ​സ്, റ​വ​ന്യു, വ്യ​വ​സാ​യ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews inspection

Recent News

Corehub Up