കെ.എം. മാണിയുടെ 93-ാം ജന്മദിനത്തോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ്-എമ്മിന്റെ ആഭിമുഖ്യത്തില്‍ ഭരണങ്ങാനത്ത് നടത്തിയ അനുസ്മരണ സമ്മേളനം പാര്‍ട്ടി ജില്ലാ പ്രസിഡന്
പാലാ: കേരളരാഷ്ട്രീയത്തിലെ അമരക്കാരനായിരുന്ന കെ.എം. മാണിയുടെ 93-ാം ജന്മദിനം കേരള കോണ്‍ഗ്രസ്-എമ്മിന്റെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. വൃദ്ധമന്ദിരങ്ങളിലും അനാഥാലയങ്ങളിലും ഭിന്നശേഷിക്കാരായ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മന്ദിരങ്ങളിലും അന്തേവാസികള്‍ക്ക് ഭക്ഷണവും ആവശ്യമുള്ള മറ്റു വസ്തുക്കളും നല്‍കുകയും അനുസ്മരണ സമ്മേളനങ്ങള്‍ നടത്തുകയും ചെയ്തു.
പാലാ മരിയസദനത്തില്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി എംപി പങ്കെടുത്ത് ഉച്ചഭക്ഷണവും അനുസ്മരണ സമ്മേളനവും നടത്തി. കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയ ചികിത്സാ വാര്‍ഡിലെ അന്തേവാസികള്‍ക്ക് പ്രഭാത ഭക്ഷണം നല്കി പരിപാടികള്‍ സംഘടിപ്പിച്ചു. തോമസ് ചാഴികാടന്, ജിം അലക്സ്, ജോസ് ഇടവഴിക്കല്‍, ബെന്നി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഭരണങ്ങാനത്ത് സ്നേഹഭവനില്‍ അന്തേവാസികള്‍ക്ക് ഭക്ഷ്യക്കിറ്റും സ്റ്റേഷനറി സാധനങ്ങളും വിതരണം ചെയ്തു. അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. ആനന്ദ് ചെറുവള്ളി, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, രാജേഷ് വാളിപ്ലാക്കല്‍, ടോമി തുരുത്തിക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.
എലിക്കുളത്ത് വൃദ്ധമന്ദിരത്തില്‍ ഉച്ചഭക്ഷണം നല്‍കുകയും അനുസ്മരണ സമ്മേളനം നടത്തുകയും ചെയ്തു. പ്രഫ. ലോപ്പസ് മാത്യു, സാജന് തൊടുക, ടോമി കപ്പലുമാക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി നൂറോളം കേന്ദ്രങ്ങളില്‍ കെ.എം. മാണിയുടെ അനുസ്മരണ സമ്മേളനം നടത്തിയതായി ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.
പാലാ: കെ.എം. മാണിയുടെ 93-ാം ജന്മദിനാഘോഷവും നിഷ ജോസ് കെ. മാണിയുടെ കാരുണ്യ സന്ദേശയാത്രയുടെ വാര്‍ഷികവും റിപ്പോര്‍ട്ട് സമര്‍പ്പണവും പാലാ മരിയസദനത്തില്‍ നടന്നു. കെ.എം. മാണിയുടെ ചിത്രത്തിനു മുന്പില് ജോസ് കെ. മാണി എംപി പുഷ്പാര്‍ച്ചന നടത്തുകയും തിരി തെളിക്കുകയും ചെയ്തു.
തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ കാരുണ്യ സന്ദേശയാത്രയുടെ റിപ്പോര്‍ട്ട് വി.ജെ. ജോര്‍ജ് കുളങ്ങര പ്രകാശനം ചെയ്തു. സ്തനാര്‍ബുദം പ്രാഥമിക ഘട്ടത്തില്‍തന്നെ കണ്ടെത്തി ചികിത്സ ആരംഭിക്കുകയെന്ന സന്ദേശം പകരുകയായിരുന്നു കാരുണ്യ സന്ദേശയാത്രയുടെ സുപ്രധാന ദൗത്യങ്ങളിലൊന്ന്. ഒപ്പംതന്നെ ഹാപ്പിനസ് ഇന്‍ഡക്സിനെ അടിസ്ഥാനമാക്കി വിവിധ ആശയങ്ങള്‍ ക്രോഡീകരിച്ച് കെ.എം. മാണിക്ക് സമര്‍പ്പിച്ചാണ് കാരുണ്യ സന്ദേശയാത്ര ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം കെ.എം. മാണിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് കാരുണ്യ സന്ദേശയാത്ര ആരംഭിച്ചത്. കാരുണ്യ സന്ദേശയാത്ര നിർത്തുകയല്ലെന്നും തന്റെ ജീവിതകാലം മുഴുവന്‍ തുടരുമെന്നും നിഷ ജോസ് കെ. മാണി പറഞ്ഞു.
വി.ജെ. ജോര്‍ജ് കുളങ്ങര, സന്തോഷ് മാട്ടേല്‍, ഭദ്രന് മാട്ടേല്‍, സന്തോഷ് മരിയസദനം, രവി പാലാ, ഫാ. ഏബ്രഹാം മുളമൂട്ടില്‍, ജോണ്‍ കൊട്ടുകാപ്പള്ളി, ഡോ. സിബി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.
പാലാ: കെ.എം. മാണിയുടെ 93-ാം ജന്മദിനത്തോടനുബദ്ധിച്ച് പാലായിൽ കെ.എം. മാണിയുടെ പ്രതിമയ്ക്കു മുമ്പിൽ കെ.എം. മാണി കാരുണ്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തി. ഫൗണ്ടേഷൻ ചെയർമാൻ സാജൻ തൊടുക അധ്യക്ഷത വഹിച്ചു. കൺവീനർ ഷാജി പാമ്പൂരി, സെക്രട്ടറി ജോസഫ് സൈമൺ, അംഗങ്ങളായ തോമസുകുട്ടി വട്ടയ്ക്കാട്ട്, ജോമോൻ കൊല്ലക്കൊമ്പിൽ, ക്രിസ്റ്റീൻ ജോൺ, അജി അമ്പലത്തറ എന്നിവർ പങ്കെടുത്തു.