x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ-​ടെ​റ്റ്: കെ​പി​എ​സ്ടി​എ നി​വേ​ദ​നം നൽകി


Published: December 21, 2025 07:24 AM IST | Updated: December 21, 2025 07:24 AM IST

മ​ണ്ണാ​ർ​ക്കാ​ട്: നി​ല​വി​ൽ ജോ​ലി​യി​ലു​ള്ള അ​ധ്യാ​പ​ക​ർ ടെ​റ്റ് യോ​ഗ്യ​ത നേ​ട​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ പ്ര​മോ​ഷ​ൻ, ഗ്രേ​ഡ് തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​യാ​നു​ള്ള പൊ​തുവി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നീ​ക്ക​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​എ​സ്ടി​എ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഡി​ജി​ഇ, ഡി​ഡി​ഇ, ഡി​ഇ​ഒ, എ​ഇ​ഒ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. മ​ണ്ണാ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സജി​ല്ലാ ഓ​ഫീ​സ​ർ​ക്ക്‌ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ.എ​ൻ.വി. ​ജ​യ​രാ​ജ​നും ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​ക്ക് ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. രാ​ജീ​വ​നും നി​വേ​ദ​നം ന​ൽ​കി.

തു​ട​ർ​ന്ന് ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചു മ​ണ്ണാ​ർ​ക്കാ​ട് എ​ഇ​ഒ, ഡി​ഇ​ഒ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധസ​മ​രം കെ​പി​എ​സ്ടി​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ബി​ജു ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​മി​തി അം​ഗം ജാ​സ്മി​ൻ ക​ബീ​ർ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി​ത്ത് അ​ധ്യ​ക്ഷ​നാ​യി.

ഡോ. ​ജ​യ​രാ​ജ​ൻ എ​ൻ.​വി. മ​നോ​ജ്‌ ച​ന്ദ്ര​ൻ, നൗ​ഫ​ൽ താ​ളി​യി​ൽ, പി. ​ര​മ, ബി​ന്ദു പി. ​ജോ​സ​ഫ്, എം. ​പ്ര​ദീ​പ്‌, പി.​കെ. രാ​ജീ​വ​ൻ, ബെ​ന്നി എം. ​ജോ​സ​ഫ്, ഗി​രീ​ഷ് ലാ​ൽ, കെ. ​ഹം​സ​ക്കു​ട്ടി, പി. ​പു​ഷ്പ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishashesham KPSTA submitted

Recent News

Corehub Up