സാംസ്കാരികസമ്മേളനം കലാമണ്ഡലം ഗോപി ഉദ്ഘാടനംചെയ്യുന്നു.
കൈപ്പറമ്പ്: കൈപ്പറമ്പുകാവ് നവീകരണകലശത്തോടനുബന്ധിച്ച് സാംസ്കാരികസമ്മേളനം സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനവും "ഭൈരവി പുരസ്കാരം" സമർപ്പണവും പത്മശ്രീ കലാമണ്ഡലം ഗോപി നിർവഹിച്ചു. സമ്മേളനത്തിൽ പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരി അധ്യക്ഷതവഹിച്ചു. കെ.എസ്. ചിത്ര പുരസ്കാരം സ്വീകരിച്ചു.
ചടങ്ങിൽ പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട്, കുറൂർ കൃഷ്ണൻ ഭട്ടതിരിപ്പാട്, ആർഎൽവി. ആനന്ദ് എന്നിവരെ ആദരിച്ചു. നവീകരണകലശ സമിതി കൺവീനർ പ്രകാശ് മണ്ണൂർ, ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് എം.കെ. സന്തോഷ് , മാതൃസംഘം പ്രസിഡന്റ് സരള രാജൻ , പി.ആർ. ആനന്ദ് എന്നിവർ സന്നിഹിതരായി.