സിപിഎമ്മിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമെന്നു ഭരണസമിതി
കല്ലടിക്കോട്: കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രത്തിനെതിരേ സിപിഎമ്മിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നു കരിമ്പ പഞ്ചായത്ത് ഭരണസമിതി.
കുടുംബാരോഗ്യകേന്ദ്രത്തിലക്ക് സിപിഎം നടത്തിയ മാർച്ച് രാഷ്ട്രീയ മുതലെടുപ്പാണെന്നു കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത പറഞ്ഞു. സായാഹ്ന ഒപിയിലെ ഡോക്ടർ ജൂൺ 26 നാണ് ഒഴിവായത്. പുതിയ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഈമാസം 14 നടക്കുന്നുണ്ട്. സമയബന്ധിതമായി തന്നെ ഭരണസമിതി കാര്യങ്ങൾ ചെയ്യുന്നു.
ഇതറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ മുതെലെടുപ്പാണ് കഴിഞ്ഞദിവസം നടന്നത്. താത്കാലിക ജോലികാർക്കുള്ള പത്രപരസ്യം നൽകി, അപേക്ഷകൾ ലഭിച്ച് നടപടി എടുക്കാനുള്ള ചുരുങ്ങിയ കാലതാമസം മാത്രമാണുണ്ടായിരിക്കുന്നത്. ഈവർഷം ആരോഗ്യമേഖലക്കായിമാത്രം 75 ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കിവച്ചത്. അതിനു ഡിപിസി അംഗീകാരം ലഭിച്ചതുമാണ്.
ഈ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം വിവിധ ഘട്ടങ്ങളിലായി ആരോഗ്യമേഖലയ്ക്ക് എട്ടുലക്ഷത്തിലധികം രൂപ വേറെയും നൽകിയിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞാണ് പ്രതിപക്ഷം ആളുകളെ തെറ്റുധരിപ്പിക്കുന്നതെന്നു സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. ഷൈജു, ബ്ലോക്ക് അംഗം മുഹമ്മദ് നവാസ്, വാർഡ് അംഗങ്ങളായ അബ്ദുൾ ഖാദർ, മുഹമ്മദ് മുസ്തഫ,അജേഷ് പുല്ലായിൽ, റസിയ, കെ.രാധ എന്നിവർ പറഞ്ഞു.
Tags : Nattuvishesham District News