x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​മ്മ​ത്ത് ലെ​യി​ന്‍ സ്വ​ര്‍​ണ ക​വ​ര്‍​ച്ച; പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

വെബ് ഡെസ്ക്
Published: September 23, 2026 02:54 AM IST | Updated: September 23, 2026 02:54 AM IST

സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ചാ​ക്കേ​സ് പ്ര​തി​ക​ളാ​യ ഷ​ഫീ​ക്കി​നേ​യും സ​ഫ​ര്‍​നാ​സി​നേ​യും പൊ​ലി​സ് കോ​ഴി​ക്കോ​ട് ക​മ്മ​ത്ത് ലെ​യിനി​ലെ ജ്വ​ല്ല​റി​ക​ളി​ല്‍ തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ച​പ്പോ​ള്‍.

കോ​ഴി​ക്കോ​ട്: ക​മ്മ​ത്ത് ലെ​യി​നി​ലെ ജ്വ​ല്ല​റി​ക​ളി​ൽ നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ ഒ​ന്നാം പ്ര​തി സ​ഫ​ര്‍​നാ​സ്, കൂ​ട്ടു​പ്ര​തി ഷ​ഫീ​ക്ക് എ​ന്നി​വ​രു​മാ​യി പൊ​ലി​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.​സ​ഫ​ര്‍​നാ​സ് സ്വ​ര്‍​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ചെ​ന്ന് പ​റ​യു​ന്ന ക​മ്മ​ത്ത് ലെ​യി​നി​ലെ ജ്വ​ല്ല​റി​ക​ളി​ലാ​ണ് പൊ​ലി​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം മോ​ഷ​ണം പോ​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ടു​ക്കാ​ന്‍ പൊ​ലി​സി​നാ​യി​ട്ടി​ല്ല. സ​ഫ​ര്‍​നാ​സി​നെ സ​ഹാ​യി​ച്ച​തി​നാ​ണ് ഷ​ഫീ​ക്കി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​മ്മ​ത്ത് ലെ​യി​നി​ലെ സ്വ​ര്‍​ണ വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച് 1.39 കോ​ടി​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി സ​ഫ​ര്‍​നാ​സി​നെ ഈ ​മാ​സ​മാ​ദ്യ​മാ​ണ് മ​ല​പ്പു​റ​ത്തു​നി​ന്ന് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

948.010 ഗ്രാം ​സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​യാ​ള്‍ ക​മ്മ​ത്ത് ലെ​യി​നി​ലെ വി​വി​ധ ജ്വ​ല്ല​റി​ക​ളി​ല്‍ നി​ന്നാ​യി ക​വ​ര്‍​ന്ന​ത്. ഇ​വി​ട​ത്തെ ഒ​രു ജ്വ​ല്ല​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു സ​ഫ​ര്‍​നാ​സ്. മാ​ല​യു​ടെ മോ​ഡ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കാ​ണി​ക്കാ​നാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് സ്വ​ര്‍​ണം കൈ​ക്ക​ലാ​ക്കി​യ​ത്. ജൂ​ലൈ 27നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 11 ജ്വ​ല്ല​റി​ക​ളി​ല്‍ നി​ന്നാ​യാ​ണ് ഇ​യാ​ള്‍ സ്വ​ര്‍​ണ​മാ​ല​ക​ള്‍ ശേ​ഖ​രി​ച്ച​ത്. ഇ​തി​ന് ശേ​ഷം താ​ന്‍ ജോ​ലി ചെ​യ്യു​ന്ന ക​ട​യു​ടെ ഡോ​ര്‍ അ​ട​ച്ച് താ​ക്കോ​ൽ സ​മീ​പ​ത്തെ ക​ട​യി​ല്‍ ഏ​ല്‍​പ്പി​ച്ച് മു​ങ്ങു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews gold robbery

Recent News

Corehub Up