x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഗാ ക്ലീ​ൻ ഡ്രൈ​വുമായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത്

വെബ് ഡെസ്ക്
Published: September 28, 2026 02:09 AM IST | Updated: September 28, 2026 02:09 AM IST

സ്വ​ച്ഛ​താ ഹി ​സേ​വാ 2026ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മെ​ഗാ ക്ലീ​ൻ ഡ്രൈ​വ്‌ റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: സ്വ​ച്ഛ​താ ഹി ​സേ​വാ 2026ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വത്തി​ൽ മെ​ഗാ ക്ലീ​ൻ ഡ്രൈ​വ്‌ സം​ഘ​ടി​പ്പി​ച്ചു. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ മെ​ഗാ ക്ലീ​ൻ ഡ്രൈ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി പ​ത്യാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ന്‍റ് ഡൊ​മി​നി​ക്സ് ഹൈ​സ്കൂ​ൾ, എ​കെ​ജെ​എം ഹൈ​സ്കൂ​ൾ, സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, കാ​ള​കെ​ട്ടി അ​ച്ചാ​മ്മ മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ൾ തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള മൂ​ന്നൂ​റി​ല​ധി​കം എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് കു​ന്ന​പ്പ​ള്ളി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ തേ​ന​മ്മാ​ക്ക​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, വി​വി​ധ രാ​ഷ്‌​ട്രീ​യ​ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up