സാബു സിൽവ
കഴക്കൂട്ടം: ജയിലിൽ നിന്നിറങ്ങിയ കാപ്പാ കേസ് പ്രതി ഗുണ്ടാ പിരിവ് ചോദിച്ച് ഒരാളെ മർദിച്ച സംഭത്തിൽ വീണ്ടും അറസ്റ്റിലായി. കഠിനംകുളം മര്യനാട് ശാന്തിപുരം അർത്തിയിൽ പുരയിടത്തിൽ സാബു സിൽവ (രാജീവ് - 42) ആണ് അറസ്റ്റിലായത്. അടുത്ത കാലത്ത് ജയിലിൽ നിന്നിറങ്ങിയ രാജീവൻ കഠിനംകുളം സ്വദേശിയുടെ വീട്ടിൽ കയറി ഗുണ്ടാ പിരിവ് ചോദിച്ചു. കൊടുക്കാത്തതിനെ തുടർന്ന് അയാളെ മർദിക്കുകയും കൈയിൽ മുറിവേൽപിക്കുകയും ചെയ്തു.
തുടർന്നാണ് കഠിനംകുളം എസ്ഐഎം.എൽ. അനൂപും സംഘവും ചേർന്ന് പ്രതിയെ പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയും കഠിനംകുളം പൊലിസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുൾപ്പെട്ടയാളുമാണ് രാജീവ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.