x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ച​ഗു​സ്തിയി​ൽ ഇ​ര​ട്ട വെ​ങ്ക​ല​വു​മാ​യി നി​ഷ്ന

വെബ് ഡെസ്ക്
Published: September 26, 2026 02:47 AM IST | Updated: September 26, 2026 02:47 AM IST

നി​ഷ്ന

പെ​രി​ന്ത​ൽ​മ​ണ്ണ: ജ​പ്പാ​നി​ൽ ന​ട​ക്കു​ന്ന ലോ​ക പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്കാ​യി ര​ണ്ട് വെ​ങ്ക​ല മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എ​സ്എ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി കെ.​പി. നി​ഷ്ന അ​ഭി​മാ​ന നേ​ട്ടം കൈ​വ​രി​ച്ചു.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ആം ​റ​സ് ലിം​ഗ് (ഐ​എ​ഫ്എ)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ അ​ണ്ട​ർ-18 ജൂ​നി​യ​ർ 75 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലെ ഇ​ട​തു​കൈ, വ​ല​തു​കൈ ഇ​ന​ങ്ങ​ളി​ലാ​ണ് നി​ഷ്ന വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ടി​ക്കാ​ട് കാ​വ​ത്തും​പീ​ടി​ക ന​സീ​ർ ഹു​സൈ​ന്‍റെ​യും സ​ഹ്റ ബാ​നു​വി​ന്‍റെ​യും മ​ക​ളാ​ണ്.

ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ദേ​ശീ​യ പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ര​ട്ട സ്വ​ർ​ണ മെ​ഡ​ലു​ക​ൾ നേ​ടി​യ​തി​ലൂ​ടെ​യാ​ണ് നി​ഷ്ന ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews double bronze

Recent News

Corehub Up